തിരുവനന്തപുരം: ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാർ (41) നെ ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി സുദർശൻ വിധി ന്യായത്തിൽ പറയുന്നു. പിഴ അടച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2013 സെപ്തംബർ 20 രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ചവറ് കളയുന്നതിന് വീട്ടിൽ നിന്ന് റോഡിൽ വന്നതായിരുന്നു. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസ്സിൽ ഇരിക്കുകയായിരുന്നു. ഈ സമയം ചവറ് കളയാൻ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുകയും കവിളിൽ കടിക്കുകയും ചെയ്തു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.


Also Read: Crime: ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ


പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകൾ, മൂന്ന് തൊണ്ടി മുതലുകൾ ഹാജരാക്കി. കേസിൻ്റെ വിസ്താര സമയത്ത് ഒളിവിൽ പോയ പ്രതിയെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ ശിക്ഷിക്കുന്നത്. വഞ്ചിയൂർ എസ് ഐയായിരുന്ന ബി.മധുസൂധനൻ നായരാണ് കേസ് അന്വേഷിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.