മദ്യപിക്കാൻ കൂടിയില്ല; വിഴിഞ്ഞത്ത് സുഹൃത്തിനെ രണ്ട് പേർ ചേർന്ന് മർദ്ദിച്ചു
സുഹൃത്തുക്കളുടെ മർദ്ദനത്തിൽ സ്വരാജിന്റെ നട്ടെല്ലിനും വലത് കാലിനും പരിക്കേറ്റു
തിരുവനന്തപുരം : വിഴിഞ്ഞം വെള്ളാറിയിൽ യുവാവിനെ രണ്ട് പേർന്ന് മർദ്ദിച്ചു. വെങ്ങാനൂ മേലെതട്ടുവീട്ടിൽ സ്വരാജിനെ (24) സുഹൃത്തുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഒളിവിൽ പോയ രണ്ട് പേരെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം സ്വദേശികളായ രതീഷ് (39), ജിത്തു ലാൽ (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സെപ്റ്റംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപിക്കാൻ കൂടെ കൂടാത്തതിനാണ് പ്രതികൾ സ്വരാജിനെ മർദ്ദിച്ചത്. സ്വരാജ് മദ്യപിക്കാൻ വരാതിരുന്നപ്പോൾ പ്രതികൾ വാക്കേറ്റത്തിലാകുകയും തുടർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ സ്വരാജിന് നട്ടെല്ലിനും വലതുകാലിനും പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ALSO READ : Love Failure: പ്രണയപ്പകയിൽ യുവതിയുടെ വീട് അടിച്ചുതകർത്ത കാപ്പാ കേസ് പ്രതിയും സംഘവും അറസ്റ്റിൽ
ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച് ഒ. ബിജോയ്. എസ്. ഐ.അനീഷ് കുമാർ എ. എസ്. ഐ മൂനീർ, സുരേന്ദ്രൻ, സി.പി.ഒ മാരായ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.