പത്തനംതിട്ട : റാന്നി കീക്കൊഴൂരിൽ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടി കൊലപ്പെടുത്തി. ഒപ്പം താമസിച്ചിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. 28 വയസുകാരി രഞ്ജിതയാണ് കൊല്ലപ്പെട്ടത്. രഞ്ജിതയ്ക്കൊപ്പം താമസിച്ചിരുന്ന അതുലാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയെ ആക്രമിച്ച സമയത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ച അച്ഛനെയും അമ്മയെയും സഹോദരിയെയും അതുൽ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ കേസ് പ്രതിയാണ് കൃത്യം നിർവഹിച്ച അതുൽ. കൊലപാതത്തിന് ശേഷം അതുൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.