കണ്ണൂർ: സഹോദരനെയും സഹോദരന്റെ ഭാര്യയേയും മകനേയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കണ്ണൂർ പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ശ്രീനാരായണയിൽ രഞ്ജിത്തിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഞായറാഴ്ച വൈകിട്ട് ഏഴിനാണ്.   ആക്രമത്തിൽ രഞ്ജിത്തിന്റെ അനുജൻ രജീഷ്, രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവർക്ക് പൊള്ളലേറ്റിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെത്തിയവർ പമ്പ് ജീവനക്കാരെ തല്ലിച്ചതച്ചതായി റിപ്പോർട്ട്


കുടുംബ പ്രശ്‌നമാണ് രഞ്ജിത്തിനെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കു കൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തീ പടർന്നതിനെ തുടർന്ന് രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Also Read: Rahu Fav Zodiac: ഇവർ രാഹുവിന്റെ പ്രിയ രാശിക്കാർ, നൽകും വൻ ധനാഭിവൃദ്ധി!


ഇതിനിടയിൽ രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടക്കുകയും ബഹളം കേട്ട്  ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളിത്തുറന്ന്‌ നോക്കുമ്പോൾ രഞ്ജിത്ത് തൂങ്ങി നിൽക്കുന്നനിലയിലായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്തിനെ രക്ഷിക്കാനായില്ല.  മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞിരുന്നു.  രഞ്ജിത്തും രജീഷും പരേതനായ തയ്യിൽ നാരായണന്റെയും നളിനിയുടെയും മക്കളാണ്. ഇവർ  ആശാരിപ്പണിക്കാരാണ്. കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മതവിദ്വേഷ പ്രചാരണം: സംഘട്ടന സംവിധായകൻ കനൽ കണ്ണന്റെ പേരിൽ കേസ്


സംഘട്ടന സംവിധായകനും ഹിന്ദുമുന്നണി നേതാവുമായ കനൽ കണ്ണന്റെ പേരിൽ കേസ്. തമിഴ്‌നാട് പോലീസ് സൈബർസെല്ലണ് കനൽ കണ്ണന്റെ പേരിൽ കേസെടുത്തത്.   കേസെടുത്തത് സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയതിനായിരുന്നു. ക്രിസ്ത്യൻ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കനൽ കണ്ണന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.


Also Read: Kerala Rain Alert: സംസ്ഥാനത്ത് കാലവർഷം ശക്തം; വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട്


ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മത വിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണന്റെ ട്വിറ്റർ സന്ദേശമെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.  നേരത്തേയും വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ കനൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തതിനെ തുടർന്ന് കഴിഞ്ഞവർഷം കനൽ കണ്ണനെ  അറസ്റ്റും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.