കൊച്ചി: മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. സഹോദരിമാരുടെ മക്കളാണ് ഇരുവരും. തർക്കത്തിനിടെ കിഷോർ തന്റെ കയ്യിലിരുന്ന തോക്ക് ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ കിഷോറിനെ മൂവാറ്റുപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന ഒരാളാണ് വിവരം പൊലീസില്‍ അറിയിക്കുകയും നവീനെ ആശുപത്രിയിലാക്കുകയും ചെയ്തത്. ഇരുവരും തമ്മിൽസ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 


Ganja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ


കിടങ്ങന്നൂര്‍: പത്തനംതിട്ട കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിലായതായി റിപ്പോർട്ട്.  ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. 


ഇവർ ഏഴുപേരും വിവിധ ജില്ലക്കാരാണ്. ആലപ്പുഴ സ്വദേശി അഖില്‍, തിരുവനന്തപുരം സ്വദേശി ജോബി ജോസ്, ചെങ്ങന്നൂര്‍ സ്വദേശി വിശ്വം, ചെങ്ങന്നൂര്‍ സ്വദേശി ജിത്തു ശിവന്‍, കാരയ്ക്കാട് സ്വദേശി ഷെമന്‍ മാത്യു, മാവേലിക്കര സ്വദേശി ആശിഷ്, ആലപ്പുഴ സ്വദേശി രജിത്ത് എന്നിവരാണ് പിടിയിലായിരിക്കുന്നത്.  ഇവർ കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ എസ്പിയുടെ പ്രത്യേക ഡാന്‍സാഫ് സംഘവും ഇലവന്തിട്ട, ആറന്‍മുള പോലീസും സംയുക്തമായാണ് ഫ്ലാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം റെയ്ഡ് നടത്തിയത്. 


ഫ്ലാറ്റ് കേന്ദ്രീകരിച്ച് വലിയ തോതില്‍ കഞ്ചാവെത്തിച്ച് ഇവിടെ നിന്നും ചെറിയ അളവില്‍ പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്നാണ് പോലീസ് പറഞ്ഞത്.  സംഘത്തിലെ പ്രധാനി തിരുവനന്തപുരം സ്വദേശിയായ ജോബി ജോസ് ആണ്. ഇയാളെ നേരത്തെയും കഞ്ചാവ് കേസില്‍ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിക്കുന്നത് എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.