കൊച്ചി: കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂരിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അസം സ്വദേശി മിന്റുവാണ് മരിച്ചത്. മലമുറി മരിയൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മിന്റു. സംഭവത്തിൽ മിന്റുവിനൊപ്പം ജോലി ചെയ്തിരുന്ന സിദ്ധാർത്ഥ് ചുമ്മ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 


ALSO READ: വാക്ക് തർക്കം; ലോറി ക്ലീനറെ ഡ്രൈവർ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു


മിന്റുവിനെ ആശുപത്രിയിലെത്തിച്ചത് സിദ്ധാർത്ഥ് ചുമ്മ ആയിരുന്നു. മിന്റു കുഴഞ്ഞുവീണ് മരിച്ചെന്ന് പറഞ്ഞാണ് സിദ്ധാർത്ഥ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തി. ഇതോടെയാണ് മിന്റുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. വൈകാതെ തന്നെ സിദ്ധാർത്ഥ് ചുമ്മയെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. 


യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ടിടിഇ അറസ്റ്റിൽ


കോട്ടയം: യുവതിയോട് ഡ്യൂട്ടിക്കിടെ അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. നിലമ്പൂർ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടി ടി ഇ നിതീഷ് എന്നയാളാണ് പിടിയിലായത്. കോട്ടയത്ത് വെച്ചാണ് ഇയാളെ റെയിൽവേ പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് റെയിൽവെ പോലീസിന്റെ നടപടി. ഇന്ന് പുലർച്ചെ 1 മണിയോടെ നിലമ്പൂരിൽ നിന്നും പുറപ്പെട്ട രാജറാണി എക്‌സ്പ്രസ്സിലാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് നിതീഷ് മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. 


നിലമ്പൂരിൽ നിന്നും അച്ഛനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനിൽ കയറിയത്. ഇതിനിടയിലായിരുന്നു ടി ടി ഇയുടെ അതിക്രമം. തുടർന്ന് പെൺകുട്ടി തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിലും റെയിൽവേ പോലീസ് കൺട്രോൾ റൂമിലും ഫോണിലൂടെ  ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.