Murder: മദ്യപിച്ചെത്തിയതിനെച്ചൊല്ലി തർക്കം; ഭാര്യയെ അമ്മിക്കല്ലുകൊണ്ട് ഇടിച്ചുകൊന്നു, ഭർത്താവ് പോലീസിൽ കീഴടങ്ങി
Man Killed His Wife: വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ സെൽവറാണി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്രീധർ സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു.
ചെന്നൈ: മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ട ഭാര്യയെ ഭർത്താവ് അമ്മിക്കല്ലിന് ഇടിച്ചു കൊലപ്പെടുത്തി. തുടർന്ന് ഭർത്താവ് പോലീസിൽ കീഴടങ്ങി. വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ സെൽവറാണി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്രീധർ സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധറും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വാക്കുതർക്കത്തിനിടെ ശ്രീധർ അമ്മിക്കല്ലെടുത്ത് സെൽവറാണിയുടെ തലയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സെൽവറാണി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധർ തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ അഞ്ചംഗ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മണമ്പൂര്‍ ശങ്കരംമുക്ക് ശിവശൈലം വീട്ടില്‍ ബൈജു (52) വാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
സംഭവത്തിൽ മണമ്പൂര്‍ ഗുരുനഗര്‍ ശ്രീമംഗലം വീട്ടില്‍ റിനു(38), മണമ്പൂര്‍ കുഴിവിള വീട്ടില്‍ ഷൈബു(32), മണമ്പൂര്‍ അതിരവിലാസത്തില്‍ അനീഷ്(32), മണമ്പൂര്‍ കെ.എ ഭവനില്‍ അനീഷ്(35), ഒറ്റൂര്‍ മംഗലത്ത് കുന്ന് വീട്ടില്‍ വിശാഖ് വി വിനോദ്(30) എന്നിവരെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: Crime News: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
ഞായറാഴ്ച രാത്രി 9 മണിയോടെ മണമ്പൂര്‍ ജംഗ്ഷന് സമീപത്തുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാഡിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നത് കണ്ട സമീപവാസിയായ ബൈജു അത് വിലക്കുകയും, പ്രതികളോട് അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബൈജുവും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് പ്രതികള്‍ ബൈജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈജു ബോധരഹിതനാവുകയും തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. രാവിലെ സമീപവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ബോധരഹിതനായ ബൈജുവിനെ മണമ്പൂരുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...