Murder| സാമ്പാറിന് രുചി കുറഞ്ഞു: കർണാടകയിൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു
നിരന്തരമായി മദ്യപിക്കുമായിരുന്ന മഞ്ചുനാഥ് സംഭവം നടന്ന ദിവസവും മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയായിരുന്നു. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റത്തിലേര്‍പ്പെട്ടത്.
Bengaluru: കർണാടകയിൽ (Karnataka) സാമ്പാറിന് രുചി കുറഞ്ഞതിന്റെ പേരിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ (Murder). 24കാരനാണ് സ്വന്തം അമ്മയേയും പെങ്ങളേയും വെടിവച്ചു (Shot Death) കൊലപ്പെടുത്തിയത്. ഉത്തര കര്‍ണാടകയിലെ കൊടഗോഡ് (Kodagodu) ആണ് സംഭവം. മഞ്ചുനാഥ് ഹസ്‌ലാര്‍ ആണ് അമ്മ പാര്‍വതി നാരായണ ഹസ്‌ലാര്‍ (42) സഹോദരി രമ്യ നാരായണ ഹസ്‌ലാര്‍ (19) എന്നിവരെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. നിരന്തരമായി മദ്യപിക്കുമായിരുന്ന മഞ്ചുനാഥ് സംഭവം നടന്ന ദിവസവും മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയായിരുന്നു. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റത്തിലേര്‍പ്പെട്ടത്. ഇതിനിടെ വായ്പ എടുത്ത് സഹോദരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനേയും ഇയാള്‍ എതിര്‍ത്തു.
എന്നാൽ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുന്നതിനെ മഞ്ജുനാഥ് എതിർക്കേണ്ടതില്ലെന്ന് അമ്മ പറഞ്ഞതോടെ ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് അമ്മയ്ക്കും സഹോദരിക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസമയത്ത് പ്രതിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. പുറത്ത് നിന്ന് മടങ്ങിയെത്തിയ ഇയാൾ ഭാര്യയേയും മകളേയും മരിച്ച നിലയിൽ കാണുകയും ഇരുവരേയും മകന്‍ കൊലപ്പെടുത്തിയെന്നും പോലീസില്‍ (Police) പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് ക്രൂരത പുറംലോകമറിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...