Delhi Shocker: രാജ്യ തലസ്ഥാനത്തുനിന്നും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത, ഭാര്യയുടെ പെരുമാറ്റത്തില്‍ അതൃപ്തനായ ഭര്‍ത്താവ് അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു.   


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കൊല്ലപ്പെട്ട യുവതിയെ പ്രതി 70,000 രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയതായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചു. എന്നാല്‍, പിന്നീട് യുവതിയുടെ പെരുമാറ്റത്തില്‍ അതൃപ്തനായ ഇയാള്‍ അവരെ കഴുത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ ബേരിയിലെ വനമേഖലയിൽ തള്ളുകയും ചെയ്തു. 


Also Read:  Hyderabad Shocking Assault: അമ്മ നോക്കിനില്‍ക്കെ തെരുവില്‍ മദ്യപാനിയായ മകന്‍റെ പരാക്രമം, യുവതിയെ വിവസ്ത്രയാക്കി
 
സംഭവത്തില്‍, പ്രധാന പ്രതിയായ ഭര്‍ത്താവ് ധരംവീർ, കൊലപാതകത്തിന് സഹായിച്ച അറും, സത്യവാൻ എന്നിവരും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. 


കഴിഞ്ഞ ശനിയാഴ്ച ഫത്തേപൂർ ബേരിയിലെ ജീൽ ഖുർദ് അതിർത്തിക്കടുത്തുള്ള വനത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു പിസിആർ കോൾ ഡല്‍ഹി പോലീസിന് ലഭിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ഏറ്റെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു.


Also Read: Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ? 
 
പോലീസ് നടത്തിയ CCTV പരിശോധനയില്‍ ശനിയാഴ്ച്ച പുലർച്ചെ 1.40 ഓടെ സംശയാസ്പദമായി ഒരു  ഓട്ടോറിക്ഷ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതികളില്‍ എത്തിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ഛത്തർപൂർ സ്വദേശിയായ അരുൺ ഗഡായിപൂർ ബാൻഡ് റോഡിന് സമീപത്ത് നിന്നാണ് പിടിയിലായതെന്ന് ഡിസിപി പറഞ്ഞു


പ്രധാന പ്രതിയായ ധരംവീറിന്‍റെ ഭാര്യ സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. ഹരിയാന അതിർത്തിക്കടുത്ത് വെച്ച് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വന മേഖലെയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും കൊല നടത്തി മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികൾ ഈ വനമേഖലയാണ് തിരഞ്ഞെടുത്തതെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു. 


ഭാര്യയുടെ പെരുമാറ്റത്തിൽ ധരംവീർ തൃപ്തനല്ലായിരുന്നു, പലപ്പോഴും അവര്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. മാസങ്ങളോളം അവരെപ്പറ്റി യാതൊരു വിവരവുമില്ലായിരുന്നു, ഇതില്‍ അതൃപ്തനായ താന്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പറയുന്നത്.   


പോലീസ് പറയുന്നതനുസരിച്ച് 70,000 രൂപ നൽകി ധരംവീർ ഈ യുവതിയെ വാങ്ങുകയായിരുന്നു. പിന്നീട് വിവാഹം കഴിച്ചു. അതിനാല്‍, കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ആർക്കും അറിയില്ലെന്നും പോലീസ് വെളിപ്പെടുത്തി. സ്വീറ്റി ഒരിക്കലും മാതാപിതാക്കളെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. 


ബീഹാറിലെ പറ്റ്ന  സ്വദേശിയാണെന്ന് മാത്രമാണ് യുവതി പറഞ്ഞിട്ടുള്ളത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിടാനെന്ന വ്യാജേനയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ വ്യക്തമാക്കി. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു. ഭർത്താവിന്‍റെ വീട് വിട്ട് യുവതി എവിടേക്കാണ് പോയിരുന്നതെന്ന് വ്യക്തമല്ല, ഈ വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
 
കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്‍റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം ഫത്തേപൂർ ബെരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.