Crime News: കുടുംബ കോടതിക്ക് സമീപം ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
Murder Attempt: സംഭവത്തിൽ മകളുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ വിവാഹമോചന കേസിനായാണ് കോടതിയിൽ എത്തിയത്
മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. വണ്ടൂര്‍ സ്വദേശി ശാന്തക്കാണ് കുത്തേറ്റത്.
Also Read: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
സംഭവത്തിൽ മകളുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ വിവാഹമോചന കേസിനായാണ് കോടതിയിൽ എത്തിയത്. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കുത്തേറ്റ ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പിടിയിലായ ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് റിപ്പോർട്ട്.
Also Read: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ രാശിഫലം!
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ വധശ്രമ കുറ്റവും മാരകായുധങ്ങള്‍ കൈവശം വെച്ച കുറ്റവും ചുമത്തി കേസെടുക്കുമെന്നാണ് റിപ്പോർട്ട്.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ആനിക്കാട് ഒന്നാംമൈൽ ഭാഗത്ത് ചേന്നാട്ടുപറമ്പിൽ വീട്ടിൽ റ്റിജോപ്പൻ എന്ന് വിളിക്കുന്ന റ്റിജോ ചാക്കോ എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടുകൂടി ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം വൈകുന്നേരം ഷാപ്പിലെത്തിയ ഇയാൾ യുവാവ് വാങ്ങിയ കള്ള് എടുത്തു കുടിച്ചതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിക്കുകയും, ഷാപ്പിന് വെളിയിലേക്ക് യുവാവിനെ വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.