കണ്ണൂർ: ചെറുപുഴ ടൗണിൽ സ്വകാര്യ സ്ഥാപനത്തിൽ കയറി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുമേനി റോഡിലെ മേരിമാതാ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരി സികെ.സിന്ധുവിനാണ് കുത്തേറ്റത്. സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് 1:40 ഓടെയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലോഡ്ജിലെ താമസക്കാരായ രണ്ട് പേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതി അറസ്റ്റിൽ


ഡ്രൈവിംഗ് സ്കൂളിലെത്തിയ കന്യാകുമാരി പാൽക്കളം സ്വദേശി രാജൻ യേശുദാസാണ് സിന്ധുവിനെ കുത്തിയത്.  കരഞ്ഞ് ബഹളംവെച്ച് പുറത്തേക്ക്‌ ഓടിയിറങ്ങിയ സിന്ധുവിന്റെ പുറത്തും ഇയാൾ കുത്തിയിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സിന്ധുവിനെ ചെറുപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  സിന്ധുവിന്റെ തലയിൽ 14 സ്റ്റിച്ചും പുറത്ത് ഏഴ് സ്റ്റിച്ചുമുണ്ട്.  സിന്ധുവിനെ അക്രമിച്ചതിനുശേഷം ചെറുപുഴ സ്റ്റേഡിയം റോഡിലൂടെ ഓടിയ രാജനെ പാണ്ടിക്കടവ് റോഡിൽനിന്ന് പിടികൂടി. ഇയാളെ പിന്തുടർന്നെത്തിയ നാട്ടുകാരെ ഇയാൾ അരയിൽനിന്നും കത്തിയെടുത്ത്  ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എം.പി.ഷാജി, സുരേഷ് കുമാർ, നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.


Also Read: ശുക്ര ശനി രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ


കർണാടകയിലെ ധർമസ്ഥലയിൽ ടാപ്പിങ് തൊഴിലാളിയായ തനിക്ക് സിന്ധുവുമായി നേരത്തേ മുതൽ പരിചയമുണ്ടെന്ന് പിടിയിലായ രാജൻ പോലീസുകാരോട് പറഞ്ഞു. ഇവർ തമ്മിലുണ്ടായ അകൽച്ചയാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. താൻ 17 ഓളം കേസുകളിലെ പ്രതിയാണെന്ന് രാജൻ പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. വ്യാഴാഴ്ച ചിറ്റാരിക്കാൽ പാലത്തിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഇയാൾ വെള്ളിയാഴ്ച ചെറുപുഴയിലെ ബാറിലെത്തി മദ്യപിച്ചതിന് ശേഷമാണ് ഡ്രൈവിംഗ് സ്കൂളിലെത്തി സിന്ധുവിനെ അക്രമിച്ചത്. നിലവിൽ പ്രതിയായ രാജൻ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.