ഭുവനേശ്വർ: മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് മകനെ പിതാവ് വെയിലത്ത് കെട്ടിയിട്ടു. വെയിലത്ത് കെട്ടിയിട്ട് മൂന്ന് മണിക്കൂറിന് ശേഷം നിര്‍ജലീകരണം മൂലം മകൻ മരിച്ചു. ഒഡിഷയിലെ മസിനബില ​ഗ്രാമത്തിലാണ് സംഭവം നടന്നത്. സുമന്ത (40) ആണ് മരിച്ചത്. ഇയാളുടെ പിതാവ് പനുവ നായിക്കിനെ (60) പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുമന്തയുടെ കൈകാലുകൾ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത് നിർത്തുകയായിരുന്നു. കെട്ടിയിട്ട ശേഷം പനുവ ജോലിക്ക് പോയി. വഴിയോര ഭക്ഷണശാല നടത്തുന്നയാളാണ് പനുവ. സുമന്തയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. പൊരിവെയിലിൽ കിടന്ന് മൂന്ന് മണിക്കൂറിന് ശേഷം നിർജലീകരണമുണ്ടായാണ് സുമന്ത മരിച്ചതെന്ന് ഘടഗാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തപൻ കുമാർ ജെന പറഞ്ഞു. സിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. താന്‍ ചെയ്ത കുറ്റകൃത്യത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ഉപദ്രവിച്ചിട്ടുണ്ടെന്നും പനുവ പോലീസിനോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.