Lady Gaga: ലേഡി ഗാഗയുടെ `ഡോഗ് വാക്കറെ` വെടിവച്ച കേസില്‍ പ്രതിയ്ക്ക് 21 വര്‍ഷം ജയില്‍ ശിക്ഷ; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?
Lady Gaga`s stolen dogs: വിൽപനയ്ക്കായി ഫ്രഞ്ച് ബുൾ ഡോഗുകളെ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എതിർത്തപ്പോൾ വെടിയുതിർക്കുകയും രണ്ട് നായകളെ കവർന്നെടുത്ത് കടന്നുകളയുകയും ചെയ്തു
ലോസ് ആഞ്ജലീസ്: വിഖ്യാത അമേരിക്കന്‍ ഗായികയും ഗാനരചയിതാവും നടിയും ആയ ലേഡി ഗാഗയുടെ നായകളെ നോക്കുന്ന ആള്‍ക്ക് വെടിയേറ്റത് വലിയ വാര്‍ത്ത ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആയിരുന്നു സംഭവം. ആ കേസില്‍ ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. 21 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രതിയ്ക്ക് ലഭിച്ചത്. 2021 ഫെബ്രുവരി 24 ന് ആയിരുന്നു സംഭവം.
യഥാര്‍ത്ഥത്തില്‍ ഈ കേസിന് ലേഡി ഗാഗയുമായി നേരിട്ട് ബന്ധം ഒന്നും ഇല്ലായിരുന്നു. മൂന്ന് ഫ്രഞ്ച് ബുള്‍ഡോഗുകളുമായി നടക്കുകയായിരുന്ന ആളെ ആക്രമിച്ച് കീഴ്പ്പെടുത്തി ആ നായകളെ സ്വന്തമാക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം. ഈ നായകള്‍ ലേഡി ഗാഗയുടേതാണ് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഈ കേസ് അത്രയും വലിയ വാര്‍ത്തയായി മാറിയത് ആ 'ഡോഗ് വാക്കര്‍' ലേഡി ഗാഗയുടെ നായകളുടെ സംരക്ഷകന്‍ ആയിരുന്നതിനാല്‍ ആണ്.
റയാന് ഫിഷര്‍ എന്ന വ്യക്തിയ്ക്കാണ് വെടിയേറ്റത്. ലേഡി ഗാഗയുടെ അരുമകളായ ഏഷ്യ, കോജി, ഗുസ്താവ് എന്നീ നായകളെ ആയിരുന്നു തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കോജി, ഗുസ്താവ് എന്നിവയെ അക്രമികള്‍ മോഷ്ടിക്കുകയും ചെയ്തു. ഏഷ്യ ഈ സമയം അടുത്തുള്ള ചെടികള്‍ക്കിടയില്‍ ഒളിച്ചുനില്‍ക്കുകയായിരുന്നു എന്നാണ് പിന്നീട് റയാന് ഫിഷര്‍ പറഞ്ഞു. ഫ്രഞ്ച് ബുള്ഗോഡുകള്ക്ക് ആയിരക്കണക്കിന് ഡോളര്‍ വിലവരും. അതുകൊണ്ടാണ് അക്രമികള്‍ ഇത്തരം നായകളെ തിരഞ്ഞ് നടന്നത്. അവര്‍ക്ക് മുന്നിലാണ് റയാന് ഫിഷറും ലേഡി ഗാഗയുടെ നായകളും എത്തിപ്പെട്ടത്.
ജെയിംസ് ഹൊവാര്‍ഡ് ജാക്സണ്, ജെയ്ലിന് വൈറ്റ്, ലാഫയെറ്റ് വെയ്ലി എന്നിവര്‍ ചേര്‍ന്നായിരുന്നു റയാന് ഫിഷറെ ആക്രമിച്ചത്. ഇതില്‍ ജാക്സണ് ആയിരുന്നു വെടിയുതിര്‍ത്തത്. ഫിഷറിന് പിന്നീട് അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. വധശ്രമം അടക്കമുള്ള ആരോപണങ്ങള്‍ ജാക്സണ് കോടതിയില്‍ നിഷേധിച്ചും ഇല്ല. നേരത്തെ സാങ്കേതികപ്പിഴവിനെ തുടര്‍ന്ന് ജാക്സണ് ജാമ്യം അനുവദിച്ചതും ഒളിവില്‍ പോയതും എല്ലാം വലിയ വിവാദമായിരുന്നു.
Read Also: കളി ഹിപ്പോപൊട്ടാമസിനോട്.. സിംഹത്തിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
നായകളെ നഷ്ടപ്പെട്ട ലേഡി ഗാഗ വളരെ വിഷമത്തിലായിരുന്നു. തന്റെ ഓമനകളെ തിരികെ തന്നാല്‍ അഞ്ച് ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവര്‍ അറിയിച്ചു. ഇത്തരത്തില്‍ നായകളെ തിരികെ ഏല്പിക്കുന്നവരോട് ഒരു ചോദ്യം പോലും ചോദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്തായാലും ഇതിന് ഒരാഴ്ചയ്ക്ക് ശേഷം ഒരു സ്ത്രീ എത്തി നായകളെ കൈമാറി. അവര്‍ക്ക് പ്രതിഫലമായി അഞ്ച് ലക്ഷം ഡോളറും നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം മൂന്ന് പേരാണ് പിടിയിലായത്. ഇവരെ സഹായിച്ചതിന് സ്ത്രീയ്ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...