അത്യാഹിതചികിത്സക്ക് രോഗിയുമായെത്തിയയാളുടെ വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന്‍ കടന്നുകളഞ്ഞത്.
മലപ്പുറം: അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീനാണ് സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം പിടിയിലാകുന്നത്.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന്‍ കടന്നുകളഞ്ഞത്.
അത്യാഹിതവിഭാഗത്തിലെത്തിക്കാനുള്ള ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മറ്റും തിരക്കുകള്‍ക്കിടയിലാണ് വാഹനമുള്ളതെന്നും താന്‍ മാറ്റിയിട്ടോളാം എന്നും പറഞ്ഞാണ് ഫക്രുദ്ധീന്‍ ചാവി ഉടമസ്ഥന്റെ കയ്യില്‍ നിന്നും വാങ്ങിയത്. തുടര്‍ന്ന് വാഹനമെടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു.
വളാഞ്ചേരി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അന്നേദിവസം തന്നെ ആമയൂര്‍ പുതിയറോഡില്‍ നിന്നും വാഹനം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ മനസിലായതോടെ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Read Also: കോട്ടയത്ത് വൻ മോഷണം; ഒമ്പത് കടകളുടെ പൂട്ട് പൊളിച്ച് കവർച്ച
നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ പിടിയിലായ ഫക്രുദ്ധീന്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...