കൊല്ലം: ചിതറയിൽ 75 കാരിയെ  പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ.  ഇയാളെ വെളളനാട്ടെ ഡീഅഡിക്ഷൻ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്.  പ്രതിയെ പോലീസ് തിരയുന്നുണ്ടെന്ന് മനസിലാക്കിയ പ്രതിയുടെ പിതാവ് ഇയാളെ ഡീഅഡിക്ഷൻ കേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മദ്യപിച്ച് രാത്രി മുഴുവൻ പ്രശ്നമുണ്ടാക്കി; രാവിലെ 21കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി, കുടുംബാം​ഗങ്ങൾ കസ്റ്റഡിയിൽ


മാങ്കോട് സൈഡുവാൾ സ്വദേശിയായ രതീഷിനെയാണ്  പീഡനശ്രമത്തിന് പോലീസ് അറസ്റ്റു ചെയ്തത്.   സംഭവം നടന്നത് ഈ മാസം ഒൻപതിനാണ്. ഊറ്റുകുഴിക്ക് സമീപം കുളത്തിൽ കുളിക്കുകയായിരുന്ന വൃദ്ധയെ ഇയാൾ കടന്നുപിടിക്കുകയും. വൃദ്ധയുടെ നിലവിളികേട്ട് പ്രദേശവാസികൾ എത്തിയതോടെ രതീഷ് ഓടി രക്ഷപ്പെടുകയുമായിരുന്നു.  സംഭവത്തെ തുടർന്ന് പോലീസെത്തി വൃദ്ധയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.


Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ഹനുമാന്റെ കൃപ, നൽകും വൻ അഭിവൃദ്ധി!


ഇതിനിടയിൽ പ്രതിയുടെ പിതാവ് മകനെ കാണാനില്ലെന്നു കാട്ടി പോലീസിൽ പരാതിയും നൽകി.  ഒടുവിൽ പോലീസ് രതീഷിന്‍റെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വെളളനാട് ഡീഅഡിക്ഷൻ കേന്ദ്രത്തിലുണ്ടെന്ന് മനസിലാക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. മകനെ കാണാനില്ലെന്ന് പരാതി നൽകിയ പിതാവു തന്നെയാണ് ഇയാളെ ഡീഅഡിക്ഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ