Udaipur: ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതർ.  ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ല, സ്വർണത്തിന് പൂർണ ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്നും മണപ്പുറം ഫിനാൻസ് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ചയാണ് ഉദയ്പൂര്‍  നഗരത്തിലെ പ്രതാപ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുന്ദർവാസ് പ്രദേശത്തുള്ള മണപ്പുറം ഗോൾഡ് ലോൺ ശാഖയില്‍ മോഷണം നടന്നത്.  ഓഫീസില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. 


Also Read:  Robbery: മണപ്പുറം ഗോൾഡ് ലോണിന്‍റെ ഓഫീസില്‍ വന്‍ കവര്‍ച്ച, 24 കിലോ സ്വർണവും 11 ലക്ഷം രൂപയും കവർന്നു


തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച 5 യുവാക്കളാണ് കൃത്യം നടത്തി കടന്നുകളഞ്ഞത്.  അക്രമികൾ  മണപ്പുറം ഗോൾഡ് ലോണിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. ഇക്കാര്യം ജീവനക്കാർ പോലീസില്‍ അറിയിച്ചതോടെ അന്വേഷണ  സംഘം ഉടൻ സ്ഥലത്തെത്തി.


സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍, കവര്‍ച്ചാ സംഘത്തെപ്പറ്റി ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. എന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.