Punjab National Bank Robbery | മോഷ്ടിച്ചത് 18.85 കോടി, മണിപ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്ക് കൊള്ളയടിച്ചത് ആര്?
സംഭവ സമയത്ത് 11 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ടാണ് കവർച്ചാ സംഘം അകത്ത് കയറിയത്
സംഘർഷങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ മണിപ്പൂരിൽ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം . രാജ്യത്തെ ഞെട്ടിച്ച് ഒരു ബാങ്ക് വകർച്ച നടന്നു . പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി രൂപയാണ് കൊള്ളയടിച്ചത് . സംഭവം നടന്നത് മണിപ്പൂരിലെ ഉഖ്രുൾ ജില്ലയിലാണ് .ആയുധധാരികളായ സംഘമാണ് കൊള്ള നടത്തിയതെന്നാണ് വിവരം .
സംഭവ സമയത്ത് 11 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ടാണ് കവർച്ചാ സംഘം അകത്ത് കയറിയത് . മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ടു . പിന്നീട് തോക്ക് ചൂണ്ടി മാനേജരെ ഭീഷണിപ്പെടുത്തി ലോക്കർ തുറന്ന് പണം കൊള്ളയടിക്കുകയായിരുന്നു. വെറും 10 മിനിറ്റ് കൊണ്ടാണ് ബാങ്ക് കൊള്ളയടിക്കപ്പെട്ടത് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കൃത്യമായ കണക്ക് നോക്കിയാൽ 18.85 കോടിയാണ് മോഷ്ടിക്കപ്പെട്ടത്.
ബാങ്കിനുള്ളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സംഘം എത്തിയതായി വ്യക്തമാണ്. ഒലിവ് പച്ച, കാക്കി യൂണിഫോം, ട്രാക്ക് സ്യൂട്ടുകൾ എന്നിവ ധരിച്ചാണ് ഇവരെ കണ്ടത്.മെയ് മൂന്നിന് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള മൂന്നാമത്തെ ബാങ്ക് കൊള്ള സംഭവമാണിത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.