Mannar Kidnapping: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പിടിയിൽ
കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്
ആലപ്പുഴ: മാന്നാറിൽ(Mannar) ഗൾഫിൽ നിന്നെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി.പൊന്നാനി സ്വദേശി ഫഹദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ സത്രീയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബലേനൊ കാറും പൊലീസ് പിടിച്ചെടുത്തു. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വെളളിയാഴ്ച പുലർച്ചെയാണ് ഫഹദിനെ പൊലീസ്(Police) പിടികൂടിയത് പിന്നീട് ഇയാളെ മാന്നാറിൽ എത്തിച്ചു. യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസിലെ പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത് ഇയാളിൽ നിന്നാണ്.
ALSO READ: Mannar Kidnapping: യുവതിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന,ഒരാൾ കസ്റ്റഡിയിൽ
തിങ്കളാഴ്ച പുലർച്ചെയായിരുന്നു ബിന്ദുവിനെ ആക്രമി സംഘം തട്ടിക്കൊണ്ടു പോയത്. ബിന്ദുവിന്റെ മാന്നാർ കുരുട്ടിക്കാട് കൊടുവിളയിലെ വീട്ടിലെത്തിയ അക്രമി സംഘം വാതിൽ ബലം പ്രയോഗിച്ച തള്ളിത്തുറന്ന് തട്ടിക്കൊണ്ടു പോയത്. എന്നാൽ സംഘം പിന്നീട് രാവിലെ 11 മണിയോടെ ഇവരെ പാലക്കാട്വ(Palakkad)ടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിടുകയായിരുന്നു.അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന്. സംഭവത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പങ്ക് പരിശോധിച്ച പോലീസ്. അന്വേഷണം ആരംഭിച്ചിരുന്നു.
ALSO READ: Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
ദുബായിൽ നിന്ന് മാലിദ്വീപ്Maldives) വഴി കേരളത്തിലേക്ക് വന്നപ്പോൾ ബിന്ദു ഒന്നരക്കിലോയോളം സ്വർണം കൊണ്ടുവന്നിരുന്നുവെന്നും. പിടിക്കപ്പെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിക്കുകയാണെന്നും ബിന്ദു പോലീസിന് മൊഴി നൽകിയതായാണ് വിവരം. അതിനിടയിൽ കൊടുവള്ളിയിൽ നിന്നും എത്തിയ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോവാൻ എത്തിയതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...