Mannar Kidnapping: യുവതിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന,ഒരാൾ കസ്റ്റഡിയിൽ
ഇന്നലെ പുലർച്ചെയാണ് മാന്നാർ കുരുട്ടിക്കാട് കൊടുവിളയിൽ ബിന്ദുവിനെ വീട്ടിലെത്തിയ അക്രമി സംഘം വാതിൽ ബലം പ്രയോഗിച്ച തള്ളിത്തുറന്ന് തട്ടിക്കൊണ്ടു പോയത്.
ആലപ്പുഴ: മാന്നാറിൽ(Mannar) യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരുവ്. സംഭവത്തിൽ ഒരാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശിയായ പീറ്ററാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് മാന്നാർ കുരുട്ടിക്കാട് കൊടുവിളയിൽ ബിന്ദുവിനെ വീട്ടിലെത്തിയ അക്രമി സംഘം വാതിൽ ബലം പ്രയോഗിച്ച തള്ളിത്തുറന്ന് തട്ടിക്കൊണ്ടു പോയത്.
പിന്നീട് രാവിലെ 11 മണിയോടെ ഇവരെ പാലക്കാട്(Palakkad) വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിടുകയായിരുന്നു.അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു.അതേസമയം പോലീസ് അറസ്റ്റ് ചെയ്ത പീറ്റർ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ടയാളല്ല.
ALSO READ: Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
പീറ്ററാണ് സംഘത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ആളാണെന്ന് പോലീസ് പറയുന്നത്. അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് ഇയാളാണെന്ന് പോലീസ്(Police) പറയുന്നു. എന്നാൽ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ബിന്ദു ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും ഒടുവിൽ ദുബായിൽ നിന്ന് മാലിദ്വീപ്(Maldives) വഴി കേരളത്തിലേക്ക് വന്നപ്പോൾ ബിന്ദു ഒന്നരക്കിലോയോളം സ്വർണം കൊണ്ടുവന്നിരുന്നുവെന്നും. പിടിക്കപ്പെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിക്കുകയാണെന്നും ബിന്ദു പോലീസിന് മൊഴി നൽകിയതായാണ് വിവരം. അതിനിടയിൽ കൊടുവള്ളിയിൽ നിന്നും എത്തിയ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോവാൻ എത്തിയതെന്നാണ് സൂചന. ഇവർ വന്ന വാഹനം സി.സി.ടീ.വി ദൃശ്യങ്ങളിൽ നിന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...