Singhu border: സിംഗുവിൽ സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ
കർഷക സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
New Delhi: സിംഗു അതിർത്തിയിൽ (Singhu border) കർഷകർ സമരം നടത്തുന്ന പ്രദേശത്ത് (Farmers' protest site) യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. റോഡിൽ സ്ഥാപിച്ചിരിക്കുന്ന പോലീസ് ബാരിക്കേഡിലാണ് (Police Barricade) മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കർഷക സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് (Nihangs) കൊലയ്ക്ക് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സംയുക്ത കിസാൻ മോർച്ച ഉച്ചയ്ക്ക് യോഗം ചേർന്ന് ഈ സംഭവം ചർച്ച ചെയ്യുകയും അവരുടെ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യും.
Also Read: Farmers Protest ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് Rahul Gandhi യുടെ ട്രാക്ടർ റാലി ഇന്ന് വയനാട്ടിൽ
യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ചതിനാൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനായുള്ള ശ്രമം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം സോനിപതിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി സിംഗുവിൽ കർഷകർ സമരം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് സമരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...