തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്സിനെ(36) ആണ് മംഗലപുരം പോലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കിയത്. കൊലപാതകം , വധശ്രമം , കൂലിതല്ല് ,പിടിച്ചുപറി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിലെ പ്രതിയാണ് ഇയാൾ. മംഗലപുരത്തെ പ്രസാദ് കൊലപാതക കേസ്സിലെ പ്രതിയായിരുന്ന ഇയാളെ മുൻപ് മംഗലപുരം , കഴക്കൂട്ടം സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പള്ളിപ്പുറത്തെ ബേക്കറിയിൽ അതിക്രമിച്ച് കടന്ന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്സിലും, ടെക്നോ സിറ്റിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളിയെ കുത്തിപരുക്കേൽപിച്ച കേസിലും പ്രതിയായ ഇയാൾ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇപ്പോൾ അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ ഗുണ്ടകൾക്കും, ലഹരിമാഫിയക്കും എതിരെ തുടരുന്ന ശക്തമായി നടപടികൾ തുടർന്ന് വരുകയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ: ദിവ്യാ വി ഗോപിനാഥ് ഐ.പി.എസ്സ് ന്റെ ശുപാർശ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ട്ർ ആണ് കാപ്പാ ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: CITU Worker Suicide: മുൻ സിഐടിയു പ്രവർത്തകന്‍ ആത്മഹത്യ ചെയ്തത് സിപിഎം ഭീഷണിയെ തുടർന്നെന്ന് പരാതി


ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു , സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷ് , എ.എസ്സ്.ഐ ഫ്രാങ്ക്ളിൻ തിരുവനന്തപുരം റൂറൽ ഡാൻസാഫ് എസ്സ്.ഐ ഫിറോസ്ഖാൻ , എ.എസ്സ്.ഐ  ബി.ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.