കണ്ണൂർ: ആറളം വിയറ്റ്നാം കോളനിയിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ കേസ് എടുത്ത് പോലീസ്. കഴിഞ്ഞ ദിവസം കോളനിയിൽ എത്തിയത് സി പി മൊയ്ദീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഘത്തിനെതിരെ യുഎപിഎ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാത്രി 7 മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ സംഘത്തിലുള്ളവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ജിഷ, വിക്രം ഗൗഡ, സോമൻ, ജയണ്ണ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലെ അഞ്ച് പേരും ആയുധധാരികളായിരുന്നു. തണ്ടർ ബോൾട്ട് സംഘം ഇവർക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.


Also Read: അമിത രക്തസ്രാവം; വയനാട്ടിൽ മൂന്നാമത്തെ യുവതിയും മരിച്ചു


 


കോളനിയിലെത്തി ആവശ്യമായ ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് തിങ്കളാഴ്ച്ച രാത്രി 9 മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് അഞ്ചം​ഗ മാവോയിസ്റ്റ് സംഘം മടങ്ങിയതായാണ് വിവരം. തമിഴും ഹിന്ദിയും കലർന്ന മലയാളമാണ് ഇവർ സംസാരിച്ചിരുന്നതെന്ന് കോളനി നിവാസികൾ പൊലീസിനോട് പറഞ്ഞു. 


കോളനിയിലെ ചില വീടുകളിൽ കയറി കൂലിപ്പണിക്ക് കിട്ടുന്ന വേതനത്തെ കുറിച്ചും റേഷൻ ലഭ്യതയെ കുറിച്ചും ഈ സംഘം ചോദിച്ചറിയുകയും ചെയ്തു. കോളനിയിൽ എത്തിയ കാര്യം പൊലീസിനെ അറിയിക്കരുതെന്ന് മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായും കോളനി നിവാസികൾ പൊലീസിന് മൊഴി നൽകി. വർഷങ്ങൾക്ക് മുമ്പും ഇതേ കോളനിയിൽ മാവോവാദികൾ എത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.