കോഴിക്കോട്: മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിൽ അഞ്ചം​ഗ മാവോയിസ്റ്റ് (Maoist) സംഘം എത്തിയതായി സൂചന. സായുധ സംഘമാണ് എത്തിയതെന്നാണ് വിവരം. മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന അഞ്ചം​ഗ സംഘം എത്തിയതായാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്റ്റേറ്റിലെ മാനേജറുടെ മുറിയിലാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് സൂചന. ഇവിടുത്തെ ക്വാർട്ടേഴ്സിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്. ഒരുമാസം മുൻപും ഇവിടെ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. എസ്റ്റേറ്റ് മതിലിലും ബസ് സ്റ്റോപ്പിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.


ALSO READ: Poojapura Central Jail Break: ജോലിക്കായി പുറത്തിറക്കി, നിമിഷങ്ങൾക്കുള്ളിൽ കൊലക്കേസ് പ്രതി ജയിൽ ചാടി


ലഘുലേഖകൾ വിതരണം ചെയ്തതായി നാട്ടുകാർ പറയുന്നു. റീപ്ലാന്റേഷന്റെ മറവിൽ തോട്ടത്തെ ഖനന മാഫിയയ്ക്കും ടൂറിസത്തിനും വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററിൽ ഉള്ളത്. തണ്ടർ ബോൾട്ടും പൊലീസും മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ആരംഭിച്ചു.


വീടുകളിൽനിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പവർ ബാങ്ക് എന്നിവ ചാർജ് ചെയ്‌തശേഷം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മറ്റു മൂന്നുപേർക്കുകൂടി ഭക്ഷണം പൊതിഞ്ഞുവാങ്ങിച്ചിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.