വയനാട്: അറസ്റ്റിലായ മാവോയിസ്റ്റ് (Maoists) നേതാവ് ബി ജി കൃഷ്ണമൂർത്തിയും സാവിത്രിയും റിമാൻഡിൽ (Remand). ഡിസംബർ 9 വരെയാണ് റിമാൻഡ് കാലാവധി. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് (Thalassery Court) ഇവരെ റിമാൻഡ് ചെയ്തത്. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് (Kannur Central Jail) മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെയാണ് വയനാട്ടിൽ മാവോയിസ്റ്റ് നേതാക്കളായ ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രിയേയും അറസ്റ്റ് ചെയ്തത്. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂർത്തി. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ച് കേരള പോലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.


Also Read: Maoist | വയനാട്ടിൽ നിന്ന് രണ്ട് മാവോയിസ്റ്റുകളെ എൻഐഎ അറസ്റ്റ് ചെയ്തതായി സൂചന


ബി ജി കൃഷ്ണമൂർത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. 


Also Read: SpiceJet EMI Ticket : സ്പൈസ് ജെറ്റിൽ ഇനി യാത്രയ്ക്ക് ശേഷം ടിക്കറ്റിന്റെ കാശ് അടയ്ക്കാം


ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെരച്ചിൽ നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.