കോട്ടയം: ഏറ്റവും പുതിയ ചിത്രം മരക്കാറിൻറെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ കമ്പനി എന്നാണ് ചിത്രത്തിൻറെ വ്യാജ പതിപ്പ് പ്രചരിപ്പിക്കാനായി നസീഫ് ഉപയോഗിച്ചത്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നൽകിയ പരാതിയിലാണ് നടപടി.


ALSO READ : Mohanlal as Marakkar| 'ലാലേട്ടന്‍... മലയാള സിനിമയുടെ സിംഹം'! നൂറു കോടിയെ നിഷ്പ്രഭമാക്കിയ ഏകതാരം


 

 

എരുമേലി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രിൻറ് വളരെ നല്ലതാണെന്നും ഹെഡ് ഫോൺ ഉപയോഗിച്ച് കേൾക്കണമെന്നുമുള്ള കുറിപ്പ് സഹിതമായിരുന്നു ചിത്രം പ്രചരിപ്പിച്ചത്.


ALSO READ : Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ


ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി 4100 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിൻറെ മൊബൈലിൽ പകർത്തിയ ക്ലിപ്പുകൾ ഷോകൾ കഴിഞ്ഞ ഉടനെ പ്രചരിച്ചിരുന്നു. ചിത്രത്തിനെതിരെ സംഘടിത ആക്രമണം എന്ന്. അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.