Thiruvananthpuram : തിരുവനന്തപുരം മാറനല്ലൂരിൽ പ്രായപൂർത്തിയാകാത്ത (Minor) പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി (Rape) പരാതി. പതിമൂന്ന് വയസ്സുകാരിയെയാണ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ തുടർന്ന് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹികമാധ്യമത്തിലൂടെ (Social Media) പെൺകുട്ടിയെ പരിചയപ്പെട്ടവരാണ് പീഡനത്തിന് ഇരയാക്കിയത്. കൂടാതെ ഇവർ കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയുടെ നഗ്ന ചിത്രം പകർത്തിയവരെയുളപ്പടെ ഉള്ളവരാണ് കസ്റ്റഡിയിൽ ഉള്ളത്.


ALSO READ:  Vadakara Rape Case: വടകരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികൾ കസ്റ്റഡിയിൽ


പ്രതികളെ ചോദ്യം ചെയ്‌ത്‌ വരികയാണ്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. 


ALSO READ: Kollam Vijitha Suicide: പരവൂർ സ്വദേശിനി വിജിതയുടെ മരണവും ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി


തുടർന്ന് കേരള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളുപ്പെടുത്താനാകില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക