Marijuana Seized: അടിമാലിയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി
Marijuana Seized In Idukki: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് 5. 29 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വൻ കഞ്ചാവ് വേട്ട. അഞ്ചേകാൽ കിലോ കഞ്ചാവുമായി ഉടുമ്പഞ്ചോല സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് 5. 29 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്.
ഇരുമ്പുപാലം മേഖലയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉടുമ്പഞ്ചോല സ്വദേശി മഹേഷ് മണിയെ എക്സൈസ് സംഘം പിടികൂടിയത്. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കാണ് പ്രതി കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.
മണം പുറത്ത് വരാതിരിക്കാൻ പ്ലാസ്റ്റിക്ക് ടേപ്പുകൾ കൊണ്ട് സീൽ ചെയ്ത് ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ്, വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവെത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ വിൽപ്പന നടത്തുന്ന കണ്ണിയിൽപ്പെട്ടയാളാണ് പ്രതി.
ALSO READ: MDMA Seized: കോട്ടയത്ത് എംഡിഎംഎയുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം കുറിച്ച് എക്സൈസ് സംഘം ഊർജിതമായ അന്വേഷണം നടത്തി വരികയാണ്. 30,000 രൂപയ്ക്കാണ് ഒരു കിലോ കഞ്ചാവ് പ്രതി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. മുൻപ് സാമ്പത്തിക തർക്കത്തെത്തുടർന്ന് വെട്ടുകേസിലടക്കമുള്ള ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.
അടിമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെവി സുകു, റോയിച്ചൻ കെപി, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെഎസ്, രാഹുൽ കെ രാജ്, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ്, ശരത്ത് എസ്പി എന്നിവരാണ് പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...