തിരുവനന്തപുരം: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കുണ്ടമൺകടവ് സ്വദേശി ആദിൽ കൃഷ്ണ (30) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എംഡിഎംഎ കടത്തിയത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ആദിൽ കൃഷ്ണ. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.


വയനാട് ബാവലി ചെക്ക്‌പോസ്റ്റിൽ വില്‍പ്പനക്കായി കൈവശം വെച്ച 720 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നാലുവയല്‍ പുറക്കാട്ടേരി കോളനിയിൽ സജീറിനെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. കറുത്ത പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച കഞ്ചാവ് പൊതികൾ സെല്ലോടോപ്പ് ഉപയോഗിച്ച് ഇരു കാലുകളുടെയും തുട ഭാ​ഗത്ത് ഒട്ടിച്ചുവച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


ALSO READ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; പിതാവും മകനും അറസ്റ്റിൽ


വയനാട്ടിൽ 204 ഗ്രാം മെത്താഫിറ്റാമിനുമായി അഞ്ച് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് ചുണ്ടേൽ സ്വദേശി കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി, വയനാട് പരിയാരം സ്വദേശി പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് ഹസനൂൽ ഷാദുലി, വയനാട് പുത്തൂർ വയൽ സ്വദേശി അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ്, മലപ്പുറം നിലമ്പൂർ വാരിക്കുന്ന് സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം വെട്ടിലപ്പാറ സ്വദേശി പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.


കാറിന്റെ സ്റ്റിയറിംഗിന് കീഴിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്ന്  വയനാട്ടിൽ ചില്ലറ വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന മെത്താഫിറ്റാമിൻ കണ്ടെത്തിയത്.


രണ്ട് ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെത്താഫിറ്റമിൻ ഗ്രാമിന് 4,000 രൂപ നിരക്കിൽ വിൽപന നടത്താനാണ് പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ മാസം വയനാട് എക്സൈസ് നടത്തിയ മൂന്നാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.