കോട്ടയം: പാലായിൽ വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. നാല് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. ജഗന്‍ മാലിക് (25), ഭൂനാഥ് മാലിക് (23), ബികേഷ് മാലിക് (25), ദീപു മാലിക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.


ALSO READ: മസാജ് പാർലറിൽ എംഡിഎംഎ വിൽപ്പന; സഹോദരങ്ങളടക്കം മൂന്നുപേർ കൊച്ചിയിൽ പിടിയിൽ


ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവ് എത്തിച്ചിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പാലാ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.


പാലായിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് 3.290 കിലോഗ്രാം കഞ്ചാവുമായി നാല് പേരെ പിടികൂടിയത്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ. ജോബിന്‍ ആന്റണി, എസ്.ഐമാരായ ബിനു വി.എല്‍, രാജു സി.വി, അനില്‍ എ.കെ, പ്രകാശ് ജോര്‍ജ്, എ.എസ്.ഐമാരായ സുഭാഷ് വാസു, സുമേഷ് ഇ.എസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.