Crime News: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14 കാരിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
Murder Case: സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് 14 കാരിയെ തട്ടിക്കൊണ്ടുപോയത്.
മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14 കാരിയെ യുവാവ് തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് 14 കാരിയെ തട്ടിക്കൊണ്ടുപോയത്. നേരത്തെ 14 കാരിയെ വിവാഹം ചെയ്യണമെന്ന താല്‍പര്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനോട് 14 കാരി വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!
തുടർന്നാണ് ആഗസ്റ്റ് 11 ന് രാത്രിയില്‍ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ യുവാവ് 14 കാരിയെ കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇയാളോടൊപ്പം മൂന്ന് മോട്ടോര്‍ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...
ശേഷം ആഗസ്റ്റ് 12 ന് രാവിലെ സമീപത്തെ കുളത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. നിരവധി തവണ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം കൈകളും കാലും കെട്ടി 14 കാരിയെ കുളത്തില്‍ ഉപേക്ഷിച്ചതായാണ് പോലീസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പെൺകുട്ടിയുടെ തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. 14കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്നുള്ള സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവാവിന് വേണ്ടി പോലീസ് ഊർജ്ജിത തിരച്ചില്‍ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.