മലപ്പുറം: ട്രെയിനില്‍ യാത്രക്കാരനെ സഹയാത്രികൻ കുത്തി പരിക്കേൽപ്പിച്ചു.  പരപ്പനങ്ങാടി സ്വദേശിയായ ദേവനാണ് ഷൊര്‍ണൂരില്‍ വെച്ച് കുത്തേറ്റത്. സംഭവം നടന്നത് 10:50 ഓടെ മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു. വാക്കുതർക്കമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Drugs Smuggling: നേടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ


വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കൈയ്യില്‍ കരുതിയിരുന്ന കമ്പിപോലത്തെ ആയുധം കൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഇതിനിടയിൽ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആര്‍പിഎഫ് പിടികൂടി.


Also Read: Surya Gochar 2023: ഒരു വർഷത്തിന് ശേഷം സൂര്യൻ ഇടവത്തിൽ; ഈ രാശിക്കാർ സൂക്ഷിക്കുക!


പരിക്കേറ്റ ദേവനെ ചോരയൊഴുകുന്ന നിലയിൽ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്നെ അക്രമിച്ച ആളെ തനിക്ക് അറിയില്ലെന്ന് ദേവൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗുരുവായൂർ സ്വദേശി അസീസാണ് പിടിയിലായതെന്നാണ് വിവരം. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


കോഴിക്കോട് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ


കോഴിക്കാട്: കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിലായി. ഷംസുദീൻ, സാബു എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നും 19.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.  പിടികൂടിയ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് വിൽപ്പനക്കായി കൊണ്ടു വന്നതാണെന്നാണ് റിപ്പോർട്ട്.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ


ഡാൻസാഫും (ജില്ലാ തല ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) കുന്ദ മംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതിനിടയിൽ ഇന്നലെ ഫ്ലാറ്റിനുള്ളിൽ ലഹരിക്കച്ചവടം നടത്തുവെന്ന വിവരത്തെതുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കൊച്ചി വാഴക്കാലയിലുള്ള ഫ്ലാറ്റിലാണ് എക്സൈസ് എത്തിയത്. .കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് ഫ്ലാറ്റിൽ താമസിച്ചത്. അവിടെ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വാഴക്കാലയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്  ലഹരി വില്പനയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നീരിക്ഷണം തുടരുകയായിരുന്നു.


അതിനിടെയാണ് ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.  ഇയാളെ പിടികൂടാനായി ഷാഡോ സംഘം  ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കുകൊണ്ടുള്ള ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി ഉപയോഗിച്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ടോമി എൻ ഡിയുടെ കയ്യിൽ പരിക്കേറ്റു.  ശേഷം പുറത്തേക്കോടിയ പ്രതി സംഘത്തെ പുറത്ത് നിന്ന് പൂട്ടുകയും  താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി  രക്ഷപ്പെടുകയുമായിരുന്നു. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ചിഞ്ചു മാത്യു എന്നാണ്പ്ര പോലീസ് നൽകുന്ന സൂചന. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം.ഡി.എം.എ ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.