മലപ്പുറം: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റാമിനുമായി രണ്ട് പേരെ പിടികൂടി. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുഞ്ഞിനെ കാണാതായ സംഭവത്തിൽ നിർണ്ണായക മൊഴി, പൊലിസിന് പുതിയ വിവരം


ഇവർ ഈ മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്താംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കണ്ണികളാണ്  പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എക്‌സൈസ് ഇൻസ്പെക്ടർമാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർ അഖിൽദാസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജ്യോതി, എക്‌സൈസ് ഡ്രൈവർ പ്രമോദ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.


Also Read: വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!


ആബുലൻസിൽ കഞ്ചാവ് കടത്ത്; കയ്യോടെ പിടികൂടി പോലീസ്


ആബുലൻസിലെ കഞ്ചാവ് കടത്ത് ഒടുവിൽ പോലീസ് തന്നെ തടയിട്ടു. നാല് കിലോ  കഞ്ചാവുമായി രണ്ട് പേരെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌.  ഒരാഴ്ചയായി സംഘം നിരീക്ഷണത്തിലായിരുന്നു. ആംബുലൻസിലുള്ള കഞ്ചാവ് കടത്തിൽ ആർക്കും സംശയമുണ്ടാവില്ലെന്ന ധാരണയിലായിരുന്നു പ്രതികളുടെ പ്രവർത്തനം. കഞ്ചാവുമായി ഇവർ എത്തുന്ന സമയം കാത്തിരുന്നാണ് പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ലൈറ്റിട്ട് പാഞ്ഞ് പോകുന്ന ആംബുലൻസ് റോഡിലെ സ്ഥിരം കാഴ്ചയാണ്.


Also Read: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാരെ തേടിവരും കുന്നോളം നേട്ടങ്ങൾ!


 ശനിയാഴ്ച  രാത്രി 7.30ഓടെ പത്തനാപുരം പിടവൂരിന് സമീപം പട്ടാഴി റോഡിൽ വെച്ച് റൂറൽ എസ്.പിക്ക് കീഴിലുളള ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് പിൻതുടർന്ന് കഞ്ചാവ് സംഘത്തെ  പിടികൂടുകയായിരുന്നു. സംഘം പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഭവം. പുനലൂർതാലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.