കഴിഞ്ഞ ദിവസം എല്ലാവരും ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ സ്വന്തം അച്ഛനാൽ വെട്ടേറ്റ മരിച്ച ആറ് വയസുകാരി നക്ഷത്രയുടെ മരണം. ജൂൺ ഏഴ് ബുധനാഴ്ച രാത്രി സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് മകളെ അരികിൽ വിളിച്ച് മഴുവെച്ച് നക്ഷത്രയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു പിതാവ് ശ്രീമഹേഷ്. ആറ് വയസുകാരിയായ പെൺകുട്ടിയുടെ മരണം വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേർ പങ്കുവെച്ചിരുന്നു. അതോടൊപ്പം മരിച്ച നക്ഷത്രയുടെ വീഡിയോയാണെന്ന് പറഞ്ഞുകൊണ്ട് ചില ദൃശ്യങ്ങളും ഇതിനിടെ പലരും പങ്കുവെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

'സ്വന്തം പിതാവിനാൽ ജീവൻ നഷ്ടപെട്ട നക്ഷത്ര തിളക്കം' എന്ന കുറിപ്പോടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നക്ഷത്രയുടെ പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത്. പിങ്ക് വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന മറ്റൊരു പെൺകുട്ടിയുടെ വീഡിയോയാണ് കൊലപ്പെട്ട നക്ഷത്രയുടെ പേരിൽ സോഷ്യൽ മീഡയിൽ ഇടം പിടിക്കുന്നത്. അതേസമയം ആ വീഡിയോ അമേരിക്കയിലുള്ള മലയാളി ദമ്പതികളുടെ മകളായ വൈഗ വിശാഖിന്റെ വീഡിയോയാണ് നക്ഷത്രയുടെ പേരിൽ പ്രചരിക്കുന്നത്.


ALSO READ : 'എനിക്കും പെൺകുട്ടികളാണുള്ളത്... അയാളുടെ ജയിൽമുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം": തിരക്കഥാകൃത്ത് അഭിലാഷ് പിള്ള



ഇത് സംബന്ധിച്ച് വിശദീകരണവുമായി വൈഗയുടെ മാതാപിതാക്കൾ രംഗത്തെത്തി. "കഴിഞ്ഞ ദിവസം മരണപ്പെട്ട നക്ഷത്ര എന്ന കുട്ടി ആണെന്ന് പറഞ്ഞു ഈ വീഡിയോ ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലും ഒരുപാട് പേര് ഷെയർ ചെയ്യുന്നുണ്ട്. പക്ഷെ അത് തെറ്റാണ്. ഞാൻ നക്ഷത്ര അല്ല. ഞാൻ വൈഗ ആണ്. ഞാൻ കളിച്ചു വീഡിയോ ആണ് എല്ലാവരും നക്ഷത്ര എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ആരും ഇന ആ തെറ്റായ വീഡിയോ പങ്കുവെക്കരുത്" വൈഗയുടെ മാതാപിതാക്കൾ കുറിപ്പിലൂടെ അറിയിച്ചു.



ജൂൺ ഏഴ് ബുധനാഴ്ച രാത്രിയാണ് ശ്രീ മഹേഷ് തന്റെ ആറ് വയസുകാരിയായ മകൾ മഴുവെച്ച് വെട്ടികൊലപ്പെടുത്തിയത്. കുഞ്ഞ് മകളുടെ നിലവിളി കേട്ട് സമീപത്തുള്ള മകളുടെ വീട്ടിൽ നിന്നും ഓടിയെത്തിയ പ്രതിയുടെ അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. തുടർന്ന് പോലീസെത്തി മഹേഷിനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാമത് വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്ന മഹേഷിന് കുട്ടി ഒരു തടസ്സമാണെന്ന് കരുതിയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.


അതേസമയം റിമാൻഡ് ചെയ്യപ്പെട്ട മഹേഷ് മാവേലിക്കര സബ് ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിയുടെ പേര് വിവരങ്ങൾ ശേഖരിക്കാൻ ജയിൽ സൂപ്രണ്ടിന്റെ മൂറിയിലേക്കെത്തിച്ചപ്പോഴാണ് മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ മഹേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.