മലപ്പുറം: വഴിക്കടവ് ചെക്പോസ്റ്റിൽ മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടി. 75 ​ഗ്രാം എം‍ഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സിപി അസ്ലമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത് അത്താണിക്കൽ, വഴിക്കടവ് സ്വദേശി എൻകെ കമറുദ്ദീൻ എന്നിവരെയാണ് നിലമ്പൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘം കുടുംബസമേതം ബെം​ഗലൂരുവിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റ് കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തിൽ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നുവെന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ പദ്ധതി തയ്യാറാക്കിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.


ALSO READ: Crime News: കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ


ലഹരി മരുന്ന് കടത്താൻ ശ്രമിച്ച  വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ നാല് പേർക്കെതിരെയും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. നാല് പേരെയും കോടതിയിൽ ഹാജരാക്കും. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം ഐബിയും, നിലമ്പൂർ, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുസംഘം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി സംഘത്തെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പിടികൂടിയ എംഡിഎംക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.


20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് കടത്തുസംഘത്തെ സഹായിക്കുന്നവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. എക്‌സൈസ് ക്രൈം ബ്രാഞ്ച് സി.ഐ ആർ.എൽ ബൈജു, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐബി ഇൻസ്‌പെക്ടർ പി.കെ മുഹമ്മദ്‌  ഷഫീഖ്, ഇൻസ്‌പെക്ടർ ടി. ഷിജു മോൻ, പി.ഒ ഷിബു ശങ്കർ, സി.ഇ.ഒ മാരായ അഖിൽദാസ്, അരുൺ കുമാർ, തൃശൂർ ഐബി ഇൻസ്‌പെക്ടർ മനോജ്‌ കുമാർ, പ്രിവെന്റീവ് ഓഫീസർമാരായ  ശങ്കരനാരായണൻ, പ്രശാന്ത്, അശോക്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷംനാസ് സി ടി, രാജൻ നെല്ലിയായി, സമദ്, രാജേഷ്, സുനിൽ, ആബിദ്, മുഹമ്മദ്‌ ഷെരീഫ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിമിഷ, സലീന, സനീറ, ഷീന, അഞ്ചലിൽ ചാക്കോ, ഡ്രൈവർ രാജീവ്‌, സവാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലേക്ക് വലിയ അളവിൽ രാസ ലഹരി  കടത്തുന്ന സംഘത്തെ പിടികൂടിയത്. ഇവർക്ക് ബെം​ഗലൂരുവിൽ എവിടെ നിന്നാണ് ലഹരിവസ്തുക്കൾ ലഭിച്ചത്, ഇതിനുമുമ്പ് ജില്ലയിലേക്ക് ലഹരിവസ്തുക്കൾ കടത്തിട്ടുണ്ടോ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.