MDMA Seized | നെടുമ്പാശേരിയിൽ എംഡിഎംഎ പിടികൂടി; നാല് യുവാക്കൾ അറസ്റ്റിൽ
സഫീർ മൊയ്തീൻ (24), ഹാഷിം (23), പി ജലീൽ (24), ആസിഫ് (22) എന്നിവരാണ് പിടിയിലായത്.
കൊച്ചി: നെടുമ്പാശേരിയൽ എംഡിഎംഎ (MDMA) പിടികൂടി. നാല് യുവാക്കളെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു. നൂറ് ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടികൂടിയത്. സഫീർ മൊയ്തീൻ (24), ഹാഷിം (23), പി ജലീൽ (24), ആസിഫ് (22) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കാർ മാർഗം മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കാറിന്റെ സ്റ്റിയറിങ്ങിനടിയിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇവർ ആർക്കാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും എസ്പി കാർത്തിക് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...