MDMA Seized: ഹോട്ട്‌സ്‌പോട്ടുകളിൽ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Man Arrested with MDMA: പോലീസ് റെയ്ഡ് നടത്തിയ സമയം ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ശിവം കോലിയെ പോലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
തൃശൂർ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് തൃശൂരിൽ അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി എന്ന ഇരുപത്തിയേഴുകാരനാണ് മാരക ലഹരി മരുന്നുമായി പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ പിടികൂടാൻ തൃശൂർ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ശിവം കോലി പിടിയിലാകുന്നത്. കുട്ടികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
Also Read: മോഷ്ടിച്ച് ബൈക്കുമായി ഒരു മാസം കറങ്ങി നടന്നു; പോലീസിന്റെ സിസിടിവി പരിശോധനയിൽ പ്രതി കുടുങ്ങി
സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഇതിന്റെ ഉപയോഗം കൂടിയെന്നും തൃശൂർ ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയും നടത്തിയ റെയ്‌ഡിലാണ് പ്രതി പിടിയിലാകുന്നത്. ശിവം കോലി കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ്. മുൻപും ഇയാൾ മയക്കുമരുന്ന് കേസുകളിൽ പിടിയിലായിട്ടുണ്ട്. ഇത് കൂടാതെ ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് റെയ്ഡ് നടത്തിയ സമയം ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ശിവം കോലിയെ പോലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ശിവം രവി അവർക്ക് വേണ്ടി കാരിയറായും പ്രവർത്തിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനിടയിൽ ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ തിരവനന്തപുരം പൊഴിയൂരിൽ പോലീസ് പിടികൂടിൽ. ഒന്നര കിലോ കഞ്ചാവുമായി കഴക്കൂട്ടം മംഗലാപുരം സ്വദേശി അൻസാർ തിരുമല സ്വദേശി അഭിലാഷ് എന്നിവരെയാണ് പൊഴിയൂർ പോലീസിന്റെ സഹായത്തോടെ ലഹരിവിരുദ്ധ സ്ക്വഡ് പിടികൂടിയത്.
Also Read: Shani Favourite Zodiac Signs: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നൽകും ബമ്പർ നേട്ടങ്ങൾ!
ആന്ധ്ര പ്രദേശിൽ നിന്നും കഞ്ചാവ് കാറിൽ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. കാരോട് - കഴക്കൂട്ടം ബൈപ്പാസിൽ കയറിയതോടെ ചെങ്കവിള ഭാഗത്ത് വച്ചു പൊഴിയൂർ എസ്.ഐ രാജേഷും ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ ഷിബു കുമാറും ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...