നെടുമങ്ങാട്: മെഡിക്കല്‍ ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം. സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍. നെടുമങ്ങാട് തെക്കുംകര മുളവന്‍കോട് വാടയില്‍ നാസറിന്റെ മകന്‍ ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്. നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന് സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷീച്ചിരുന്ന എം ഡി എം എ കണ്ടത്തി. ചെറിയ അളവില്‍ എം ഡി എം എ യുമായി ഇന്ന് രാവിലെ പിടികൂടിയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാര്‍ത്ഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ന്ന് എക്‌സൈസ് സംഘം ഫാർമസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില്‍ നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്. എംഡിഎംഎ വില്‍പ്പനകേസുമായി ബന്ധപ്പെട്ട് ഷാനാസ് മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍വഴി മാരക ലഹരികള്‍ വില്‍പ്പന നടത്തുന്നത് എറ്റവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്സെസ് സി.ഐ സുനില്‍കുമാര്‍ പറഞ്ഞു. 


ALSO READ: സ്കൂൾ പരിസരങ്ങളിൽ വ്യാപക പരിശോധന; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി


ഈ കേസിന്റെ കൂടുതല്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. രാത്രിയും ആവശ്യക്കാർക്ക് വേണ്ടി ഫാർമസി തുറന്ന് സാധങ്ങൾ കൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഫാർമസി അടപ്പിച്ചു. എക്‌സൈസ് സി ഐ സുനില്‍കുമാര്‍.സി.എസ് ന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.രഞ്ചിത്ത്, പ്രിവന്റീവ് ഓഫീസര്‍ ബിജു.എസ്,ഗ്രേഡ് എസ് ഐ മാരായ സജി,നജിമുദ്ദീന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജേഷ്, വനിതാ സിവില്‍ ഓഫീസര്‍ മഞ്ജുഷ, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവര്‍ അന്വേഷണത്തിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.