കൊച്ചി: ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ ഡിജിപിക്ക് പരാതി നൽകി.  കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന്, ഏപ്രിൽ 27 ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോട്ടയം സ്വദേശി ശരത്താണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. പരാതി നൽകാൻ തയാറാകുന്ന സ്ത്രീകളോടുള്ള വെല്ലുവിളിയാണ് വിജയ് ബാബു നടത്തിയതെന്ന് പരാതിയിൽ പറയുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകൾ മുന്നോട്ടു വരാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണ് വിജയ് ബാബുവിന്റെ നടപടിയെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു. പരാതിയിൽ അടിയന്തര നടപടിക്കായി മോണിറ്ററിംഗ് സെല്ലിന് ഡിജിപി കൈമാറി. മലയാള സിനിമ രംഗത്തെ തന്നെ പ്രവർത്തിക്കുന്ന നടിയെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ പറയുന്നത്.


ALSO READ: Vijay Babu: ആർത്തവത്തിലായിരുന്നപ്പോൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് തുപ്പി വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി


ശരത്തിന്റെ പരാതിയുടെ പൂർണ രൂപം


"മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവായ വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഒരു നടി പീഡന പരാതി നൽകുകയുണ്ടായി. ഈ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ ബലാൽസംഗ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. ഈ പരാതിയിൽ പ്രകോപിതനായ വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ പരാതി നൽകിയ നടിയുടെ  പേരുവിവരങ്ങൾ ഇന്നലെ രാത്രി വെളിപ്പെടുത്തുകയുണ്ടായി. പരാതി നൽകാൻ തയ്യാറാകുന്ന സ്ത്രീകളോടുള്ള വെല്ലുവിളിയായെ ഇതിനെ കാണാൻ കഴിയൂ. ഇനിയും പരാതി നൽകാൻ സ്ത്രീകൾ മുന്നോട്ടു വരാതിരിക്കാനുള്ള സാഹചര്യവും ഇതിലൂടെ ഉണ്ടാകും. നിയമവിരുദ്ധമായ ഈ പ്രവർത്തനത്തിന് വിജയ് ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു."



കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ  അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഡിസിപി അറിയിച്ചിട്ടുണ്ട്.  


ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. എന്നാൽ വിജയ് ബാബു ഇപ്പോൾ വിദേശത്താണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ.തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നൽകി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.