തിരുവനന്തപുരം: പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം വിനീതും (മീശ വിനീത്) സുഹൃത്തും പിടിയില്‍. വിനീതിനൊപ്പം ജിത്തു (22) എന്നയാളാണ് പിടിയിലായത്. കണിയാപുരത്ത് പട്ടാപ്പകലാണ് ഇരുവരും മോഷണം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഷ്ടിച്ച സ്‌കൂട്ടറിലെത്തിയാണ് വിനീതും ജിത്തുവും കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും സ്‌കൂട്ടര്‍ ഉപേക്ഷിച്ച് പല സ്ഥലങ്ങളിലും ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകായിരുന്നു. ഇവരെ തൃശൂരിലുള്ള ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. 


ALSO READ: സ്ത്രീകൾ പറയുന്നിടത്ത് രാത്രി ബസ് നിർത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്


കഴിഞ്ഞ മാര്‍ച്ച് 23നാണ് കണിയാപുരത്തുള്ള എസ്.ബി.ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വെച്ച് കവര്‍ച്ച നടന്നത്. ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ മാനേജര്‍ സമീപത്തുള്ള എസ്.ബി.ഐയില്‍ അടക്കാന്‍ പോകുന്ന വഴിക്കാണ് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. മാനേജര്‍ ഇവരുടെ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മംഗലപുരം പോലീസില്‍ വിവരം അറിച്ചു. 


പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചത് വെല്ലുവിളിയായി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ പോത്തന്‍കോട് ഭാഗത്തേയ്ക്കാണ് പോയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൂലന്തറയില്‍ നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 


സ്ഥിരമായി മാനേജര്‍ പണം അടയ്ക്കാന്‍ പോകുന്ന സമയം മനസിലാക്കിയാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. പമ്പിന് സമീപത്തെ ഉള്‍പ്പെടെ നിരവധി സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചാണ് പോലീസ് പ്രതികളിലേയ്ക്ക് എത്തിയത്. 


ടിക് ടോക് താരമായ വിനീത് പത്തോളം മോഷണക്കേസുകളിലും ബലാത്സംഗ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്യാനുള്ള ടിപ്‌സ് പഠിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലും വിനീത് അറസ്റ്റിലായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.