തൃശ്ശൂർ: പോലീസ് സ്റ്റേഷനിൽ നായയുമായി എത്തി മധ്യവസ്കന്റെ പരാക്രമം. കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൂനംമൂച്ചി സ്വദേശി വിൻസൻറാണ് അതിക്രമം നടത്തിയത്. ഇയാളെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനാപകടവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ  ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. അമേരിക്കൻ ബുള്ളി എന്ന വിഭാഗത്തിൽപ്പെട്ട നായയുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് തന്നെ എന്തിനാണ് വിളിച്ചു വരുത്തിയതെന്ന് ചോദിച്ചായിരുന്നു വിൻസെന്റിന്റെ  അതിക്രമം. 


ALSO READ : തൊടുപുഴയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ അറസ്റ്റ് ചെയ്തു


പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർത്തു. പോലീസുകാരനെ ചവിട്ടി വീഴ്ത്തി. ഇതോടെ പ്രതിയെ പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ , പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങളാണ് വിൻസെന്റിനെതിരെ ചുമതിയിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.