കഞ്ചാവ് കുരുകൊണ്ട് മിൽക്ക് ഷേക്ക്; കോഴിക്കോട് കടയുടമക്കെതിരെ കേസെടുത്തു
മിൽക്ക് ഷേക്ക് നിർമ്മിച്ചിരുന്ന കടയിൽ നിന്ന് ഹെംപ് സീഡ് ഓയിലും കഞ്ചാവിന്‍റെ കുരുവും ചേർത്ത് നിർമ്മിച്ച 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ദ്രാവത്തിന്‍റെ രാസപരിശോധന ഫലം പുറത്ത് വരുന്ന മുറയ്ക് കൂടുതൽ നിയമ നടപടികൾ സ്ഥാപനത്തിനെതിരായി എടുക്കുമെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട്: കഞ്ചാവ് കുരു കൊണ്ട് ഷേക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ കടയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് തെക്കേ കടപ്പുറത്ത് ഗുജറാത്തി സ്ട്രീറ്റിലെ കടയിലാണ് ലഹരി ഉപയോഗിച്ചുള്ള മിൽക്ക് ഷേക്ക് നിർമ്മാണം. കഞ്ചാവ് കുരു ഓയിൽ രൂപത്തിലാക്കിയാണ് മില്‍ക്ക് ഷേക്കിൽ കലക്കി നൽകിയിരുന്നത്. എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗിച്ചുള്ള പാനീയ നിർമ്മാണം പിടികൂടിയത്.
മിൽക്ക് ഷേക്ക് നിർമ്മിച്ചിരുന്ന കടയിൽ നിന്ന് ഹെംപ് സീഡ് ഓയിലും കഞ്ചാവിന്‍റെ കുരുവും ചേർത്ത് നിർമ്മിച്ച 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ദ്രാവത്തിന്‍റെ രാസപരിശോധന ഫലം പുറത്ത് വരുന്ന മുറയ്ക് കൂടുതൽ നിയമ നടപടികൾ സ്ഥാപനത്തിനെതിരായി എടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്തതായും എക്സൈസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Read Also: Crime News: കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു; പീഡനമെന്ന് ആരോപണം
രാസ പരിശോധന റീജണൽ കെമിക്കൽ ലാബിൽ നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങൾ ഇത്തരത്തിൽ ലഹരി വസ്തുക്കൾ കൊണ്ട് പാനീയങ്ങൾ നിർമ്മിക്കുന്നതായാണ് വിവരം. സ്കൂൾ വിദ്യാർത്ഥികള്‍ ഇത്തരം കടകളിൽ കൂടുതലായി എത്തുന്നുണ്ടോ എന്നും എക്സൈസും പോലീസും നിരീക്ഷിച്ചുവരുന്നുണ്ട്.
ലഹരി ഉപയോഗിച്ചുള്ള പാനീയങ്ങൾ വിൽക്കുന്നതിന് പുറമേ ഇതിനേപ്പറ്റിയുള്ള വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ലഹരി കണ്ടെത്തുന്നതിന് സഹായകരമായത്.
Read Also: Crime News: വിവാഹദിനത്തിൽ കന്യകാത്വ പരിശോധന; വധുവിനോട് 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം!
സംസ്ഥാനത്ത് ലഹരി ഉപയോഗം വലിയ തോതിൽ വർദ്ധിക്കുന്നുണ്ട്. അതോടൊപ്പം ലഹരി മാഫിയകൾ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വയ്ക്കുന്നതായണ് വിവരം. യാതൊരു സംശയവും കൂടാതെ വിദ്യാർത്ഥികൾക്ക് എത്താനാകുന്ന ജ്യൂസ് കടകൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പന കുട്ടികളെ ലഹരിക്ക് അടിമകളാക്കാനുള്ള ശ്രമത്തിന്‍റെ ഫലമാണ്. അന്തർ സംസ്ഥാന ലഹരി മാഫിയകളാകാം ഇതിന് പിന്നിലെന്നാണ് സംശയിക്കേണ്ട വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...