Delhi Murder : 14,000 രൂപയ്ക്ക് വേണ്ടി വയോധികയെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത കൊച്ചുമകനും സുഹൃത്തും പിടിയിൽ
Delhi Dilshad Garden Murder : സമീപത്ത് മാറ്റൊരു വീട്ടിൽ താമസിക്കുന്ന കൊച്ചുമകനാണ് സുഹൃത്തുമായി ചേർന്ന് വയോധികയെ കൊലപ്പെടുത്തിയത്
ന്യൂ ഡൽഹി : പണത്തിന് വേണ്ടി വയോധികയെ കൊച്ചുമകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി ദിൽഷാദ് ഗാർഡൻ ജിടിബി എൻക്ലേവിൽ താമസിക്കുന്ന 77-കാരിയെയാണ് കൊച്ചുമകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുന്നത്. പ്രായപൂർത്തിയാകാത്ത ഇരുവരെയും പോലീസ് പിടികൂടി. വയോധികയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുന്നതിന് വേണ്ടിയാണ് കൃത്യം നടത്തിയത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച 14,000 രൂപ പോലീസ് കണ്ടെത്തുകയും ചെയ്തു.
ജനുവരി 18 വ്യാഴാഴ്ചയാണ് കേസിന് അസ്പദമായി സംഭവം നടക്കുന്നത്. വയോധികയുടെ ഭർത്താവ് 80-കാരൻ തന്റെ പെൻഷൻ വാങ്ങിക്കുന്നതിനായി പുറത്ത് പോയ വേളയിലാണ് കൊച്ചുമകനും സുഹൃത്തും ചേർന്ന് കൃത്യം നടത്തുന്നത്. പെൻഷൻ വാങ്ങി വയോധികൻ തിരികെ വീട്ടിലെത്തിയപ്പോൾ ഭാര്യ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
ആദ്യം സാധരണ മരണമായിരിക്കുമെന്ന് കരുതിയ ഭർത്താവ് പിന്നീട് വയോധികയുടെ ശരീരത്തിലെ പരിക്കുകളും നെറ്റിയിലെ പാടും കണ്ടപ്പോൾ സംശയം ഉന്നയിച്ചു. പിന്നാലെ മുറി പരിശേധിച്ചപ്പോൾ ലോക്കറിൽ നിന്നും പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കി. ശേഷം അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ തന്നെ വയോധികൻ ജിടിബി എൻക്ലേവ് പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.
ALSO READ : Murder Case: ഗെയിമിന്റെ പാസ്‌വേർഡ് നൽകിയില്ല; 18 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടു നൽകിയ പോലീസ് വയോധികന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കൊച്ചുമകൻ കുറ്റം ചെയ്തതായി സമ്മതിച്ചുയെന്ന് പോലീസ് അറിയിച്ചു. മുത്തച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന നേരം മനസ്സിലാക്കിയ കൊച്ചുമകൻ തന്റെ സുഹൃത്തിനെ വിളിച്ച് വരുത്തുകയായിരുന്നു. ലോക്കറിൽ വെച്ചിരിക്കുന്ന പണം മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും ലക്ഷ്യം.
എന്നാൽ വയോധിക ആ മുറിയിൽ കിടക്കുന്ന കണ്ട് കൊച്ചുമകനും സുഹൃത്തും ബ്ലാങ്കെറ്റ് ഉപയോഗിച്ചു അവരെ മൂടുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. കൂടാതെ കൈയ്യിൽ കിട്ടിയ ഒരു ഉപകരണമെടുത്ത വയോധിക തലയ്ക്കടിക്കുകയുമായിരുന്നു. ശേഷം അലമാരയിൽ നിന്നും ലോക്കറിന്റെ താക്കോലെടുത്ത് പ്രതികൾ പണം കൈക്കലാക്കി.
ഈ സമയം ഭർത്താവ് തിരികെ വന്നപ്പോൾ കൃത്യം നടത്തിയ ഇരുവരും വീടിന്റെ ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു. പിന്നീട് ആരും കാണാതെ സംഭവ സ്ഥലത്ത് നിന്നും മാറുകയും ചെയ്തു. മരിച്ച വയോധികയുടെ മകനൊപ്പം സമീപത്തെ മറ്റൊരു വീട്ടിലാണ് കൊച്ചുമകൻ താമസിക്കുന്നത്. തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം മോഷ്ടിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പിടികൂടിയ രണ്ട് പേരെയും ജുവനൈൽ നടപടികൾക്കായി പ്രത്യേക ഇടത്തേക്ക് മാറ്റി.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.