ന്യൂ ഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഓൾഡ് ഡൽഹിയിലെ സദാർ ബസാർ മേഖലയിൽ പ്രവർത്തിക്കുന്ന ചായ വിൽപനക്കാരും അയാളുടെ മൂന്ന് സഹായികളും ചേർന്നാണ് 12കാരയായ പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. സഹായികളായ മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഒരു സ്ത്രീയാണ് തെറ്റിധരിപ്പിച്ചുകൊണ്ട് 12കാരിയെ കൃത്യം നടന്ന ഇടകത്തേക്ക് കൂട്ടികൊണ്ട് വന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ചായകടയിലെ സ്ഥിരം വരുന്ന സ്ത്രീയാണ് പെൺകുട്ടിയെ എത്തിച്ച് നൽകിയത്. 12 മുതൽ 15 വയസ് വരെയാണ് പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികളുടെ പ്രായം. ചായ വിൽപനക്കാരൻ ഉൾപ്പെടെ നാല് പ്രതികളെയും പോലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുവത്സരദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആവശ്യപ്പെട്ട പ്രകാരം പെൺകുട്ടിയെ തന്ത്രപൂർവ്വം പ്രതികളുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു സ്ത്രീ. പ്രതികൾ താമസിക്കുന്ന ഇടത്ത് പെൺകുട്ടി എത്തിയപ്പോൾ നാല് പേരും ചേർന്ന് കീഴ്പ്പെടുത്തി കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഈ വിവരം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെ കൊലപ്പെടുത്തി കളയുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ എത്തിച്ച് നൽകുന്നതിന് സ്ത്രീക്ക് പണം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു.


ALSO READ : Kidnapping Case : വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമം; പരാതിയുമായി കുടുംബം


ആദ്യ കുറച്ച് ദിവസം ഇക്കാര്യം പെൺകുട്ടി വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. പിന്നീട് സഹോദരനോട് ഇക്കാര്യം അറിയിക്കുകയും തുടർന്ന് വീട്ടിലെ മറ്റുള്ളവർക്ക് വിവരം നൽകുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടികാർ സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് ഛത്തീസ്ഗഡ് സ്വദേശിയായ ചായ വിൽപനക്കാരനെയും പ്രായപൂർത്തിയാകാത്ത മറ്റ് പ്രതികളെയും പോലീസ് പിടികൂടി. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.