തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടുപോയി ലൈംഗികമായി പിഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ, കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുധി (23) യെ ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തികൊണ്ടുപോയി നഗരൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്നും മുമ്പും പല ദിവസങ്ങളിൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 


ALSO READ: ഒരുമിച്ച് താമസം തുടങ്ങിട്ട് മൂന്ന് ദിവസം മാത്രം; മലയാളി യുവാവും സുഹൃത്തും ബെംഗളൂരുവിൽ മരിച്ച നിലയിൽ


ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ സി.ഐ ബി.ജയൻ എസ്.ഐമാരായ വിജിത്ത് കെ നായർ,രാജി കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.