Kochi : അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. എംഎം മണി നൽകിയ വിടുതൽ ഹർജിയിലായിരുന്നു വിധി. എംഎം മണിയെ കൂടാതെ കേസിലെ മറ്റ് രണ്ട് പ്രതികളെ കൂടി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. മുമ്പ് സെഷൻസ് കോടതി എംഎം മണി നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1982 ലാണ് അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. എന്നാൽ 2012 മെയ് മാസത്തിൽ എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിനിടെയാണ് സംഭവം വീണ്ടും വെളിച്ചത്തേക്ക് വന്നത്. പ്രസംഗത്തെ തുടർന്ന് ഹൈക്കോടതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2012 നവംബറിലാണ് പുനരന്വേഷണം പൂർത്തിയാക്കി അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയെ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.


ALSO READ: Actress Attack Case : വധഗൂഢാലോചന കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി


കേസിൽ 46 ദിവസങ്ങൾ എംഎം മണി  ജയിൽ കഴിഞ്ഞു. ജയിൽ മോചിതനായി എത്തിയ എംഎം മണി സെൻഷൻസ് കോടതിയെ വിടുതൽ ഹർജിയുമായി സമീപിച്ചെങ്കിലും, വിചാരണ നേരിടണമെന്ന് സെൻഷൻസ് കോടതി വിധിക്കുകയായിരുന്നു. ഇതിൽ അപ്പീലുമായി ആണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത് നീതിനിഷേധമാണെന്ന് പ്രതികരിച്ച് കൊണ്ട് ബേബിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക