Models death | ഹോട്ടൽ ഉടമയും അഞ്ച് ജീവനക്കാരും അറസ്റ്റിൽ
കേസിലെ നിർണായക തെളിവുകളടങ്ങിയ ഹാർഡ് ഡിസ്‌ക് (hard disk) നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Kochi: മുൻ മിസ് കേരളാ (Former Miss Kerala) ജേതാക്കളുടെ മരണത്തിൽ നിർണ്ണായക നീക്കം നടത്തി പോലീസ് (Police). സംഭവത്തിൽ നമ്പർ 18 ഹോട്ടലിന്റെ ഉടമ (Hotel Owner) റോയി വയലാട്ട് അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ നിർണായക തെളിവുകളടങ്ങിയ ഹാർഡ് ഡിസ്‌ക് (Hard disk) നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരാണ് അറസ്റ്റിലായ ബാക്കി 5 പേർ.
റോയി വയലാട്ടിനെ ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നശിപ്പിച്ചുവെന്ന് അറിയിച്ച ഡിവിആറുകളിൽ ഒരെണ്ണം റോയി പോലീസിന് കൈമാറുകയും ചെയ്തു. എന്നാൽ ഇതിൽ ആവശ്യമായ വിവരങ്ങൾ ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇന്നും റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് ഇയാളെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.
Also Read: Models Death Kochi| കൊച്ചിയിലെ മോഡലുകളുടെ മരണം, ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യുന്നു
മുൻ മിസ് കേരളാ (Former Miss Kerala) ജേതാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് അൻസിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ (CCTV Visuals) റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കേസിൽ മോഡലുകൾ സഞ്ചരിച്ച വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി (Court) കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...