കൊച്ചി: കൊച്ചിയിൽ കാർ അപകടത്തിൽ (Kochi car accident) മോഡലുകൾ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചൻ ഉപയോ​ഗിച്ചിരുന്ന ഔഡി കാർ (Audi car) പോലീസ് കസ്റ്റഡിയിലെടുത്തു (Police custody). ഈ കാറിലാണ് സൈജു തങ്കച്ചൻ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നത്. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസ് പരിസരത്തുനിന്നാണ് കാർ കണ്ടെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്ന് സൈജു ഔഡി കാർ വാങ്ങിയത്. എന്നാൽ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ഡിജെ പാർട്ടികൾക്ക് ഉപയോ​ഗിക്കുന്ന സ്പീക്കർ, മദ്യം അളക്കാൻ ഉപയോ​ഗിക്കുന്ന പാത്രങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


ALSO READ: Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു


മോഡലുകളെ രാത്രിയിൽ പിന്തുടർന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേദിവസം പോയാൽ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തി. ഇത് ഭയന്നാണ് വാഹനം അതിവേ​ഗം ഓടിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്.


നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ സൈജു തങ്കച്ചന്റെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചുവെന്നാണ് വിവരം.


ALSO READ: Model's Accident Death | മോഡലുകളുടെ അപകടമരണം; കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ


കൊച്ചിയിൽ പല ഹോട്ടലുകളിലെയും നിശാപാർട്ടികൾക്ക് ശേഷമുള്ള ലഹരിപാർട്ടികളുടെ മുഖ്യ സംഘാടകനും സൈജുവായിരുന്നു. ഇവിടെയെല്ലാം ലഹരി എത്തിച്ച് നൽകിയിരുന്നത് ഇയാളാണെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സൈജു സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അപകട സമയത്ത് മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ സൈജുവിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.


നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലും തുടർന്ന് സമീപത്തെ മരത്തിലും ഇടിച്ച് തകരുകയായിരുന്നു. അൻസിയും അഞ്ജനയും അപകട സ്ഥലത്തും ഇവരുടെ സുഹൃത്ത് ആഷിഖ് ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.