Model`s Death : മോഡലുകളുടെ മരണം : ലഹരി പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തേക്കും
വീഡിയോയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് മയക്ക് മരുന്ന് ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഏവരും നിലവിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണ്.
Kochi : മുൻ മിസ് കേരളയടക്കം (Former Miss Kerala) മൂന്ന് പേർ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ (Saiju Thankachan) സംഘടിപ്പിച്ച ലഹരി പാർട്ടികളിൽ (Drug Party) പങ്കെടുത്തവർക്കെതിരെയും കേസെടുത്തേക്കും. അറസ്റ്റിലായ സൈജുവിന്റെ ഫോണിൽ ലഹരി പാർട്ടികളിൽ പങ്കെടുത്തവരുടെ വീഡിയോകൾ പിടികൂടിയിരുന്നു. ഈ വീഡിയോകളിൽ ഉള്ളവരെ കണ്ടെത്തി കേസെടുക്കാനുള്ള സാധ്യതകൾ തേടുകയാണ് പൊലീസ്.
മയക്ക് മരുന്നുമായി ബന്ധപ്പെട്ട് സൈജുവുമായി സംസാരിച്ച എല്ലാവരോടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വീഡിയോയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് മയക്ക് മരുന്ന് ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഏവരും നിലവിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണ്.
ALSO READ: Models Death| മോഡലുകളുടെ മരണം: സൈജു തങ്കച്ചന് ലഹരി മരുന്ന് വിതരണമെന്ന് പോലീസ്, ജാമ്യാപേക്ഷ തള്ളി
കൂടാതെ സ്മോഊഹിക്ക മാധ്യമങ്ങളെ ചുറ്റി പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സൈബർ പോലീസിന്റെ സാന്നിധ്യത്തിൽ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. യുവതികൾ മരണപ്പെട്ട ദിവസം സൈജുവും ഇരവുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. കൂടാതെ ഇരുവരുടെയും കാറിനെ സൈജു പിന്തുടരുകയും ചെയ്തിരുന്നു.
ALSO READ: Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
കഴിഞ്ഞ ദിവസം സൈജു തങ്കച്ചൻറെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മൂന്ന് ദിവസത്തേക്ക് സൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇപ്പോഴും അപകടം സംബന്ധിച്ച് അവ്യക്തതകൾ തുടരുകയാണ്. അപകടമുണ്ടായത് സൈജു മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് മത്സര ഒാട്ടം നടത്തിയിതിനാലാണെന്ന് പോലീസ് വീണ്ടും ആവർത്തിച്ചു. കേസിൻറെ ദുരൂഹതകൾ നീക്കണം എന്ന് ആവശ്യപ്പെട്ട് മരിച്ച അഞ്ജനയുടെയും,അൻസിയുടെയും ബന്ധുക്കളും രംഗത്തുണ്ട്.
ALSO READ: Model's Accident Death | മോഡലുകളുടെ അപകടമരണം; കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ
പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ തന്നെ സൈജുവിൻറെ ലഹരി ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായെന്നാണ് സൂചന. സൈജു ലഹരി അടിമയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ എച്ച്.നാഗരാജു വ്യക്തമാക്കിയിരുന്നു.
നവംബർ-1നാണ് മുൻ മിസ് കേരള താരങ്ങളായിരുന്ന അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ വൈറ്റിലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ചും പരിക്കേറ്റ മുഹമ്മദ് ആഷിഖ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...