കൊച്ചി: മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻറെ ജാമ്യാപേക്ഷ തള്ളി. മൂന്ന് ദിവസത്തേക്ക് സൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇപ്പോഴും അപകടം സംബന്ധിച്ച് അവ്യക്തതകൾ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടമുണ്ടായത് സൈജു മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് മത്സര ഒാട്ടം നടത്തിയിതിനാലാണെന്ന് പോലീസ് വീണ്ടും ആവർത്തിച്ചു. കേസിൻറെ ദുരൂഹതകൾ നീക്കണം എന്ന് ആവശ്യപ്പെട്ട് മരിച്ച അഞ്ജനയുടെയും,അൻസിയുടെയും ബന്ധുക്കളും രംഗത്തുണ്ട്.


ALSO READ: Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു


ലഹരി അടിമ, ലഹരി വിതരണം സൈജുവിനെതിരെ കേസുകളുടെ നിര


പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ തന്നെ സൈജുവിൻറെ ലഹരി ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായെന്നാണ് സൂചന. സൈജു ലഹരി അടിമയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ എച്ച്.നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ: Model's Accident Death | മോഡലുകളുടെ അപകടമരണം; കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ


പലയിടത്തേയും ഡി.ജെ പാർട്ടികളിൽ ലഹരിമരുന്ന് എത്തിക്കുന്നത് സൈജുവെന്നാണ് പോലീസ് നിഗമനം. ഇക്കാര്യം സൈജു പോലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.


നവംബർ-1നാണ് മുൻ മിസ് കേരള താരങ്ങളായിരുന്ന അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ വൈറ്റിലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ചും പരിക്കേറ്റ മുഹമ്മദ് ആഷിഖ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.