Mofia Suicide Case : ആത്മഹത്യ ചെയ്ത മൊഫിയയുടെ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി
മൊഫിയ ആത്മഹത്യ ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ മൊഫിയയുടെ ഭർത്താവ് സുഹൈലിനെയും, സുഹൈലിന്റെ അച്ഛനെയെയും അമ്മയേയും കാണാതാവുകയായിരുന്നു.
Kochi : ഗാര്‍ഹിക പീഡനത്തിന് (Domestic Violence) പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ (Suicide) സംഭവത്തില്‍ ഭർത്താവിനും കുടുംബത്തിനുമായി പൊലീസ് (Police) തിരച്ചിൽ ശക്തമാക്കി. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണയ്ക്കാണ് ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ഇവരുടെ വീട്ടിലെത്തി ഡിവൈഎസ്പി പരിശോധന നടത്തും.
മൊഫിയ ആത്മഹത്യ ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ മൊഫിയയുടെ ഭർത്താവ് സുഹൈലിനെയും, സുഹൈലിന്റെ അച്ഛനെയെയും അമ്മയേയും കാണാതാവുകയായിരുന്നു. ഇവർ വീട് വിട്ട് പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍ (Women Commission) അധ്യക്ഷ പി സതീദേവി (P Sathidevi) പറഞ്ഞിട്ടുണ്ട്.
ഭര്‍തൃ പീഡനം ആരോപിച്ച് പരാതി നൽകിയിരുന്ന മോഫിയ പര്‍വിനെന്ന എൽഎൽബി വിദ്യാർഥിനിയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയിരുന്നു. റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
മോഫിയയോട് ആലുവ സി ഐ മോശമായി പെരുമാറിയെന്ന പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 17 നാണ് മോഫിയ വനിതാ കമ്മീഷന് പരാതി നല്‍കിയത്. വിഷയത്തില്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ കൃത്യമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി.
ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് എടയപ്പുറം സ്വദേശിയായ മോഫിയ പര്‍വിന്‍ തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്ന മോഫിയ എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
ALSO READ: Domestic Violence : ആലങ്ങാട് ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം
സിഐക്കും ഭർത്താവിന്റെ (Husband) കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ (Mofia) ആത്മഹത്യാ കുറിപ്പിലുള്ളത് (Suicide Letter). സ്റ്റേഷനില്‍ മോഫിയെയും ഭര്‍തൃവീട്ടുകാരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നും മോഫിയ ആത്മഹത്യാ കുറിപ്പിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്ക് പറയുകയായിരുന്നുവെന്നും പൊലീസ് (Police) പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...